
സ്വന്തം ലേഖിക
തലശ്ശേരി: തലശ്ശേരി ഗവ. കോളേജിന്റെ പേര് കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവ. കോളേജ് എന്നാക്കിയതായി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.
കോളേജിന്റെ ഉന്നമനത്തിന് പൊതുപ്രവര്‍ത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും കോടിയേരി ബാലകൃഷ്ണന്‍ എടുത്ത മുന്‍കൈയ്ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആദരമായാണ് പേരുമാറ്റമെന്ന് മന്ത്രി പറഞ്ഞു. കോളേജിന് കോടിയേരിയുടെ പേരിടാന്‍ തലശ്ശേരി എംഎല്‍എ കൂടിയായ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ കത്ത് നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group