മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നു; ചിന്നക്കനാല്‍ ആനയിറങ്കലില്‍ അഞ്ച് ഏക്കര്‍ഭൂമി ഒഴിപ്പിച്ചു; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്
സ്വന്തം ലേഖിക
മൂന്നാർ: ഇടുക്കി ചിന്നക്കനാലിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി സര്‍ക്കാര്‍ തുടങ്ങി. ചിന്നക്കനാല്‍ – ആനയിറങ്കല്‍ മേഖലയില്‍ സ്വകാര്യ വ്യക്തി കയ്യേറിയ അഞ്ചേക്കര്‍ ദൗത്യസംഘം ഒഴിപ്പിച്ചു.
സിങ്കുകണ്ടത്ത് ടിജു എന്നയാള്‍ കയ്യേറിയ ഭൂമിയാണ് സര്‍ക്കാര്‍ തിരിച്ചുപിടിച്ചത്. അതേസമയം ഭൂമിയിലെ ഏലകൃഷി വെട്ടിനശിപ്പിക്കില്ലെന്ന് ദൗത്യസംഘം പറഞ്ഞു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് നടപടിയെടുത്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സര്‍ക്കാര്‍ ഭൂമി കയ്യേറിയ സ്ഥലത്ത് ബോര്‍ഡ് സ്ഥാപിക്കുകയും കെട്ടിടങ്ങള്‍ സീല്‍ ചെയ്യുകയും അതിലെ സാധനങ്ങള്‍ നീക്കുകയും ചെയ്തു. അതിനിടയില്‍ പ്രതിഷേധവുമായി സ്ഥലത്തെ നാട്ടുകാരും രംഗത്ത് വന്നിട്ടുണ്ട്. ചെറുകിട കുടിയേറ്റക്കാര്‍ക്കും നോട്ടീസ് നല്‍കിയെന്ന് നാട്ടുകാര്‍ പറഞ്ഞു. കയ്യേറ്റങ്ങളുടെ പേരില്‍ ചെറുകിട കര്‍ഷകരെ ദ്രോഹിക്കുന്നെന്ന് പറഞ്ഞ് നാട്ടുകാര്‍ സ്ഥലത്ത് പ്രതിഷേധിക്കുന്നുണ്ട്.
അതേസമയം ഈ ഭൂമിയിലെ കൃഷി നശിപ്പിക്കേണ്ടതില്ലെന്നും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ പിന്നീട് ലേലം ചെയ്ത് നല്‍കാനുമാണ് ഉദ്ദേശം. കുടിയേറ്റവും കയ്യേറ്റവും രണ്ടായി കാണുന്നെന്നും കയ്യേറ്റങ്ങള്‍ക്കെതിരേയാണ് നടപടിയെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. അഞ്ചുസെന്റില്‍ കുറവുള്ളവരുടെ ഭൂമി പിടിച്ചെടുക്കില്ലെന്നും വന്‍കിട കയ്യേറ്റങ്ങള്‍ക്കെതിരേ മാത്രമാണ് നടപടിയെന്നുമാണ് റവന്യൂമന്ത്രിയുടെ പ്രതികരണം.