video
play-sharp-fill

വിജിലൻസ് വരുമ്പോള്‍ അടുക്കളയില്‍ ഇരുന്ന് മീൻ വെട്ടുന്നു; 15,000 രൂപ മാസശമ്പളക്കാരൻ ജോലിക്ക് വരുന്നത് 13 ലക്ഷത്തിന്റെ കാറില്‍;  പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ ഭാര്യയുടെ പേരില്‍ കാന്റീൻ നടത്തി വന്ന ജീവനക്കാരൻ കുടുങ്ങി; ഗുരുതര അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ എസ്‌എല്‍ആര്‍ ജീവനക്കാരന് സ്ഥലം മാറ്റം

വിജിലൻസ് വരുമ്പോള്‍ അടുക്കളയില്‍ ഇരുന്ന് മീൻ വെട്ടുന്നു; 15,000 രൂപ മാസശമ്പളക്കാരൻ ജോലിക്ക് വരുന്നത് 13 ലക്ഷത്തിന്റെ കാറില്‍; പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ ഭാര്യയുടെ പേരില്‍ കാന്റീൻ നടത്തി വന്ന ജീവനക്കാരൻ കുടുങ്ങി; ഗുരുതര അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ എസ്‌എല്‍ആര്‍ ജീവനക്കാരന് സ്ഥലം മാറ്റം

Spread the love

കൊച്ചി: എറണാകുളം പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ ഭാര്യയുടെ പേരില്‍ കാന്റീൻ നടത്തിയ ജീവനക്കാരനെ തിരൂരിലേക്ക് സ്ഥലം മാറ്റി.

സീസണല്‍ ലേബര്‍ റോള്‍( എസ്‌എല്‍ആര്‍) വിഭാഗം ജീവനക്കാരനായ കെ എസ് വിനോദാണ് ഭാര്യയുടെ പേരില്‍ റസ്റ്റ് ഹൗസില്‍ കാന്റീൻ നടത്തിയത്. ഇതിനൊപ്പം മറ്റ് ഗുരുതര അഴിമതി ആരോപണങ്ങളും ഇയാള്‍ക്കെതിരെ ഉയര്‍ന്നിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പിഡബ്ല്യുഡിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പ്യൂണ്‍ നു താഴെയുള്ള എസ്‌എല്‍ആര്‍ ജീവനക്കാരനെ എറണാകുളം പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ നിന്നും മലപ്പുറം ജില്ലയിലെ തിരൂര്‍ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലേക്ക് സ്ഥലം മാറ്റിയത്. പിഡബ്ല്യുഡി ഭരണവിഭാഗം ചീഫ് എഞ്ചിനീയര്‍ ബീന എല്‍ ഉത്തരവിറക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 9 വര്‍ഷക്കാലമായി തുടര്‍ച്ചയായി എറണാകുളം പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ എസ്‌എല്‍ആര്‍ ജീവനക്കാരനായി ജോലി ചെയുന്ന വിനോദ് കഴിഞ്ഞ 7 മാസമായി ഭാര്യയുടെ പേരിലാണ് കാന്റീൻ നടത്തിവരുന്നത്. എന്നാല്‍ എസ്‌എല്‍ആര്‍ ജീവനക്കാരനെന്ന നിലയില്‍ സര്‍ക്കാരില്‍ നിന്നു ശമ്പളം പറ്റിയിട്ട് ഒരു ജോലിയും ചെയ്യാതെ ഭാര്യയുടെ കാന്റീൻ നടത്തിപ്പാണ് ചെയ്തുവന്നത്.

ഡിപ്പാര്‍ട്‌മെന്റ് വിജിലൻസ് മിന്നല്‍ പരിശോധന നടത്തിയപ്പോള്‍ വിനോദ് അടുക്കളയില്‍ ഇരുന്ന് മീൻ വെട്ടിക്കൊണ്ടിരിക്കുന്നത് വിജിലൻസ് പിടികൂടി. കഴിഞ്ഞ ഓഗസ്റ്റ് 16 ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ജോമോൻ പുത്തൻപുരയ്ക്കല്‍ നേരില്‍ കണ്ടാണ് പരാതി നല്‍കയത്.

ഇതേ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ബില്‍ഡിങ്‌സ് ഭരണ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറും വിജിലൻസ് വിഭാഗം തലവനുമായ എം അൻസാറിനോട് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാൻ മന്ത്രി ഉത്തരവിട്ടിരുന്നു.