video
play-sharp-fill

മണ്ണ് മാഫിയയുമായി ബന്ധമുള്ള പോലീസുകാർക്കെതിരെ നടപടി ; ഏഴ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു ; 10 പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

മണ്ണ് മാഫിയയുമായി ബന്ധമുള്ള പോലീസുകാർക്കെതിരെ നടപടി ; ഏഴ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു ; 10 പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

Spread the love

സ്വന്തം ലേഖകൻ 

കൊച്ചി: മണ്ണ് മാഫിയയുമായി ബന്ധമുള്ള പോലീസുകാർക്കെതിരെ നടപടി. ഏഴു പോലീസ് ഉദ്യോഗസ്ഥരെ എറണാകുളം റൂറൽ എസ്പി വിവേക് കുമാർ സസ്പെൻഡ് ചെയ്തു. 10 പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്കാണ് ഇവരെ സ്ഥലം മാറ്റിയത്.

പോലീസ് ഉദ്യോ​ഗസ്ഥരുടെ കോൾ റെക്കോർഡുകൾ പരിശോധിച്ചതിൽ നിന്നും മണ്ണ് മാഫിയുമായുള്ള ബന്ധം വ്യക്തമായതിനെ തുടർന്നാണ് നടപടി. നിരവധി പരാതികൾ ഉയർന്നതോടെ എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം മണ്ണ് മാഫിയയും പോലീസുകാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിച്ചു വരികയായിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group