കോട്ടയം പാലായിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; മുഖ്യപ്രതി അറസ്റ്റിൽ; പിടിയിലായത് പേരൂർ സ്വദേശി

Spread the love

പാലാ: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ മുഖ്യസൂത്രധാരനെ പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

പേരൂർ തെള്ളകം വലിയവീട്ടിൽ ബുദ്ധലാൽ (ബുദ്ധൻ 25) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

പാലായിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യസൂത്രധാരൻ ഇയാളായിരുന്നു. ഈ കേസിലെ മറ്റ് പ്രതികളായ അഖിൽ, റെയ്സൻ ബാബു, ശ്രീജ എന്നിവരെ പാലാ പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ സ്റ്റേഷൻ എസ്.ഐ ബിനു വി. എൽ, എ.എസ്.ഐ ബിജു. കെ.തോമസ്, സി.പി.ഓ മാരായ ജസ്റ്റിൻ ജോസഫ്, ശ്രീജേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ ഏറ്റുമാനൂർ, ഗാന്ധിനഗർ, ചങ്ങനാശ്ശേരി, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി.