പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫോൺ വിളിച്ച് നിരന്തരം അശ്ലീല ചുവയോടെ സംസാരം; ചങ്ങനാശ്ശേരിയിൽ യുവാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചങ്ങനാശ്ശേരി: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ മൂന്നാംച്ചിറ ഭാഗത്ത് പുന്നത്ത് വീട്ടിൽ മിഥുൻ (33)എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തുകയും, അശ്ലീല ചുവയോടെ സംസാരിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിജീവതയുടെ പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇതറിഞ്ഞ ഇയാൾ അന്യസംസ്ഥാനത്തേക്ക് കടക്കുകയും, തുടർന്ന് പോലീസ് സംഘം നടത്തിയ തിരച്ചിലിൽ ഇയാളെ ആന്ധ്രപ്രദേശിലെ തിരുപ്പതി എന്ന സ്ഥലത്ത് നിന്നും പിടികൂടുകയുമായിരുന്നു.

ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ, എ.എസ്.ഐ രഞ്ജീവ് ദാസ്, സി.പി.ഓ മാരായ അനിൽകുമാർ, തോമസ് സ്റ്റാൻലി എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.