
സ്വന്തം ലേഖിക
ബാംഗളുരു: വിമാനത്തിന്റെ പറക്കലിനിടയില്‍ ഓഫ് ഡ്യൂട്ടിയിലുള്ള പൈലറ്റ് മോശമായി പെരുമാറിയെന്ന് ആരോപിച്ച് 20 കാരി.
പൂനെയില്‍ നിന്നും ബംഗലുരുവിലേക്ക് പറന്ന യാത്രക്കാരിയാണ് ആകാശ എയര്‍ഫ്ളൈറ്റ് പൈലറ്റിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. താന്‍ പരാതി പറഞ്ഞിട്ടും എയര്‍ലൈന്‍ എന്തെങ്കിലും നടപടിയെടുക്കാന്‍ കൂട്ടാക്കിയില്ലെന്നും പരാതിക്കാരി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വന്തം സീറ്റുവിട്ട് തന്റെ അടുത്തിരിക്കാന്‍ പൈലറ്റ് സമ്മര്‍ദ്ദം ചെലുത്തിയെന്നും മദ്യപിച്ചുകൊണ്ടിരിക്കെ അയാള്‍ക്കൊപ്പം മദ്യപിക്കാന്‍ ക്ഷണിച്ചെന്നും പറഞ്ഞു. അതേസമയം പരാതിയില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ആളെ ഇതുവരെ കയ്യില്‍ കിട്ടിയില്ലെന്നുമാണ് എയര്‍ലൈന്‍ പറയുന്നത്. ഒക്ടോബര്‍ 1 നായിരുന്നു മോശം പെരുമാറ്റം നടന്നതെന്നാണ് യുവതി പറയുന്നത്.
ബംഗലുരുവിലേക്കുള്ള യാത്രയ്ക്കിയില്‍ 30 കഴിഞ്ഞ ഒരാള്‍ തന്നോട് സംസാരിക്കാന്‍ വന്നെന്നും അയാള്‍ തന്റെ ലെഗേജ് മുകളില്‍ വെയ്ക്കാന്‍ സഹായിക്കുകയും ചെയ്തു. താന്‍ ആകാശയുടെ ഓഫ് ഡ്യൂട്ടി പൈലറ്റാണ് എന്ന് ഇയാള്‍ പരിചയപ്പെടുത്തി. അയാളുടെ കൈവശം എയര്‍ലൈന്റെ ഐഡി കാര്‍ഡും ഉണ്ടായിരുന്നു. ഇയാള്‍ പിന്നീട് തനിക്കൊപ്പം വിമാനത്തിന്റെ പിന്‍സീറ്റില്‍ ഇരിക്കാന്‍ വരാമോയെന്ന് ആളെ വിട്ട് ചോദിച്ചതായുമാണ് യുവതിയുടെ ആരോപണം.



