‘വില്‍പ്പനയ്ക്ക് എത്തുന്നത് ഹോര്‍മോണ്‍ കുത്തിവച്ച ഇറച്ചിക്കോഴികള്‍’; പ്രചാരണം ശരിയല്ലെന്ന് മന്ത്രി

Spread the love

സ്വന്തം ലേഖകൻ 

കൊച്ചി: ഇറച്ചിക്കോഴികളിലെ ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യം ഗൗരവതരമെന്നു മന്ത്രി ജെ ചിഞ്ചുറാണി. ഇതു തടയാന്‍ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യോല്‍പ്പാദന വിതരണ മേഖലയില്‍ സമ്പൂര്‍ണ സുരക്ഷിതത്വം ഉറപ്പു വരുത്താനായി രൂപം നല്‍കിയ ട്രസ്റ്റ് ഓഫ് ടേസ്റ്റി ആന്‍ഡ് സേഫ്റ്റി (ടോസ്റ്റ്)യുടെ ആഭിമുഖ്യത്തില്‍ ബോള്‍ഗാട്ടി കണ്‍വന്‍ഷന്‍ സെന്ററില്‍ നടത്തിയ പ്രഥമ സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോര്‍മോണ്‍ കുത്തിവച്ചിട്ടുള്ള ഇറച്ചിക്കോഴിയാണ് സംസ്ഥാനത്ത് വില്‍പ്പനയ്ക്കെത്തിക്കുന്നതെന്ന സാമൂഹികമാധ്യമങ്ങളിലെ പ്രചരണം ശരിയല്ല. ഹോര്‍മോണ്‍ പോലുള്ള കെമിക്കലുകളെ പ്രതിരോധിക്കാനുള്ള ശേഷി ഇറച്ചിക്കോഴികള്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.