video
play-sharp-fill

അതിഥി തൊഴിലാളികളുടെ വിവരശേഖരണം ഒരു ലക്ഷം കടന്നു; ഏറ്റവും കൂടുതല്‍ പെരുമ്പാവൂരില്‍; രജിസ്റ്റര്‍ ചെയ്തത് 13085 അതിഥി തൊഴിലാളികള്‍

അതിഥി തൊഴിലാളികളുടെ വിവരശേഖരണം ഒരു ലക്ഷം കടന്നു; ഏറ്റവും കൂടുതല്‍ പെരുമ്പാവൂരില്‍; രജിസ്റ്റര്‍ ചെയ്തത് 13085 അതിഥി തൊഴിലാളികള്‍

Spread the love

സ്വന്തം ലേഖിക

കാലടി: റൂറല്‍ ജില്ലയില്‍ പോലീസിന്‍റെ നേതൃത്വത്തിലുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണം ഒരു ലക്ഷം കടന്നു.

പെരുമ്പാവൂര്‍ സ്റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത്. 13085 അതിഥി ത്തൊഴിലാളികള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറുപ്പംപടി സ്റ്റേഷനില്‍ 8750, മൂവാറ്റുപുഴ സ്റ്റേഷനില്‍ 8500 പേരും, രജിസ്റ്റര്‍ ചെയ്തു. ബിനാനിപുരം 7700, കുന്നത്തുനാട് 7200, അങ്കമാലി 5850 പേരും രജിസ്റ്റര്‍ ചെയ്തു. ഞായറാഴ്ച മാത്രം പെരുമ്ബാവൂരില്‍ രജിസ്റ്റര്‍ ചെയ്തത് 2250 അതിഥി ത്തൊഴിലാളികളാണ്.

റൂറല്‍ ജില്ലയില്‍ ഞായറാഴ്ച 12555 പേര്‍ രജിസ്ട്രേഷൻ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. റൂറല്‍ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലെ അതിഥി തൊഴിലാളികളുടെ ക്യാമ്ബിലെത്തിയും ഡാറ്റ ശേഖരിച്ചും രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.

ആലുവ റെയില്‍വേ സ്റ്റേഷനില്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ പ്രത്യേക കൗണ്ടര്‍ തുറന്ന് രജിസ്ട്രേഷൻ ആരംഭിച്ചു. വാര്‍ഡ് മെമ്ബര്‍മാരുടെ സഹകരണത്തോടെ പ്രത്യേക സ്ഥലം തീരുമാനിച്ച്‌ രജിസ്ട്രേഷൻ നടത്തുന്നുണ്ട്.