ജെ.സി ഡാനിയേല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; കുഞ്ചാക്കോ ബോബൻ മികച്ച നടൻ; മഞ്ജു വാര്യര്‍ മികച്ച നടി

Spread the love

തിരുവനന്തപുരം: ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.

video
play-sharp-fill

കുഞ്ചാക്കോ ബോബൻ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി.
അറിയിപ്പ്, എന്നാ താന്‍ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് അംഗീകാരം.

ആയിഷ, വെള്ളിപ്പട്ടണം തുടങ്ങിയ സിനിമയിലെ അഭിനയത്തിന് മഞ്ജുവാര്യരെ മികച്ച നടിയായി തിരഞ്ഞെടുത്തു. മികച്ച ചിത്രം എന്നാ താന്‍ കേസ് കൊട്. അറിയിപ്പ് സിനിമയുടെ സംവിധായകനായ മഹേഷ് നാരായണനാണ് മികച്ച സംവിധായകന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലിയാട്ടം എന്ന സിനിമയിലെ അഭിനയത്തിന് സുധീര്‍ കരമനയെ സ്വഭാവനടനായി തിരഞ്ഞെടുത്തു. പൗളി വില്‍സണാണ് സ്വഭാവ നടി- ചിത്രം അപ്പന്‍. മികച്ച ബാലനടന്‍ ആത്രേയ. പി- ചിത്രം മോമോ ഇന്‍ ദുബായ്. മികച്ച ബാലനടി ദേവനന്ദ ജിബി- ചിത്രം മാളികപ്പുറം.