play-sharp-fill
22 കാരന്‍ വീട്ടില്‍ തലക്കടിയേറ്റു മരിച്ച നിലയില്‍; സംഭവം നടക്കുമ്പോള്‍ പിതാവും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്; പിതാവിനായി തിരച്ചില്‍ ആരംഭിച്ചു

22 കാരന്‍ വീട്ടില്‍ തലക്കടിയേറ്റു മരിച്ച നിലയില്‍; സംഭവം നടക്കുമ്പോള്‍ പിതാവും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്; പിതാവിനായി തിരച്ചില്‍ ആരംഭിച്ചു

 

സ്വന്തം ലേഖിക

പുൽപ്പള്ളി: വയനാട്ടില്‍ യുവാവിനെ വീട്ടില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് (22)ആണ് കൊല്ലപ്പെട്ടത്.

കോടാലി കൊണ്ട് തലക്കടിയേറ്റ നിലയിലായിരുന്നു മൃതദേഹം. പിതാവ് ശിവദാസനായി പോലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ ആറ് മണിയോടെയാണു സംഭവം പുറത്തറിഞ്ഞത്. കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം നടക്കുമ്പോള്‍ പിതാവും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. തലക്ക് കോടാലി കൊണ്ട് അടിയേറ്റ നിലയില്‍ കിടക്കയില്‍ കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. മകനെ കോടാലികൊണ്ടു തലക്ക് അടിച്ചു കൊലപ്പെടുത്തിയശേഷം പിതാവ് ശിവദാസന്‍ രക്ഷപ്പെട്ടു എന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.