വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പലിന് പച്ചക്കൊടി വീശി ഔദ്യോഗികമായി സ്വീകരിച്ച്  മുഖ്യമന്ത്രി; ഷെൻ ഹുവ – 15ന് വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം; വ്യവസായ, നിക്ഷേപ രംഗത്ത് അനന്ത സാധ്യത ; സംസ്ഥാനത്തിന്റെ സാമ്പത്തിക, വ്യാവസായിക, വിനോദസഞ്ചാര രംഗങ്ങളില്‍ വൻ കുതിച്ചുചാട്ടം

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ തീരത്തെത്തിയ ചരക്കുകപ്പലിന് സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം ഒരുക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തിലാണ് കപ്പലിന് സ്വീകരണം ഒരുക്കിയത്. ഷെൻ ഹുവ – 15 ചരക്കുകപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഔദ്യോഗികമായി സ്വീകരിച്ചു. പച്ചക്കൊടി വീശിയാണ് മുഖ്യമന്ത്രി കപ്പലിനെ സ്വീകരിച്ചത്. വാട്ടര്‍ സല്യൂട്ടോടെ ആയിരുന്നു കേരളം കപ്പലിനെ സ്വീകരിച്ചത്.

മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, വി ശിവൻകുട്ടി, സജി ചെറിയാൻ, ആന്റണി രാജു, കെ എൻ ബാലഗോപാല്‍, കെ രാജൻ, ജി ആര്‍ അനില്‍ എന്നിവരും സ്വീകരണത്തില്‍ പങ്കെടുത്തു. കേന്ദ്ര ഷിപ്പിങ് മന്ത്രിയാണ് മുഖ്യാതിഥി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്വീകരണത്തില്‍ പങ്കെടുക്കാൻ എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഴിഞ്ഞം തുറമുഖത്തിലൂടെ വ്യവസായ, നിക്ഷേപ രംഗത്ത് അനന്ത സാധ്യത തുറക്കുമെന്നാണ് പ്രതീക്ഷയുള്ളത്. വിഴിഞ്ഞത്തെ പോര്‍ട്ടിന്റെ നിര്‍മ്മാണത്തിനായുള്ള ക്രെയിനുകളും വഹിച്ചു കൊണ്ടാണ് ഷെൻ ഹുവ – 15 എത്തിയത്. ഇനിയും പത്ത് തവണ ഇത്തരം ചരക്കുകപ്പല്‍ എത്തും. സംസ്ഥാനത്തിന്റെ സാമ്പത്തിക, വ്യാവസായിക, വിനോദസഞ്ചാര രംഗങ്ങളില്‍ വൻ കുതിച്ചുചാട്ടമുണ്ടാക്കുന്ന തുറമുഖം ഇന്ത്യയുടെ പുതിയ വാണിജ്യ കവാടമാകും. ദുബായ്, സിംഗപ്പുര്‍, കൊളംബോ എന്നീ തുറമുഖങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയിലെ കണ്ടെയ്നര്‍ വ്യവസായം ഇനി കേരളത്തെ ആശ്രയിക്കും.

ഇന്ത്യയിലും പ്രത്യേകിച്ച്‌ കേരളത്തിലും ക്രൂയിസ് ടൂറിസത്തിന്റെ വളര്‍ച്ച വിപുലമാക്കും. ക്രൂയിസ് ഷിപ്പുകളുടെയും ക്രൂ ചെയ്ഞ്ചിന്റെയും ഗുണഫലങ്ങള്‍ സംസ്ഥാനത്തിന് ഉണ്ടാകും. വിഴിഞ്ഞത്തിനു സമീപത്തുള്ള അടിമലത്തുറയില്‍ ക്രൂയിസ് ടൂറിസം പദ്ധതിക്കും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം വിഴിഞ്ഞം കൂടുതല്‍ ശോഭനമാക്കും. വിഴിഞ്ഞത്തെ മാസ്റ്റര്‍ തുറമുഖമായി കണ്ട് സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളെ ഈ ശൃംഖലയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കാനും ഇവയോടനുബന്ധിച്ച്‌ പുതിയ വ്യവസായങ്ങള്‍ വികസിപ്പിക്കാനും കഴിയും.

തുറമുഖത്തിനു പിന്നാലെ വെയര്‍ ഹൗസുകള്‍, കണ്ടെയ്നര്‍ പാര്‍ക്കുകള്‍, ഹോട്ടലുകള്‍, ഫാക്ടറികള്‍ എന്നിവയും വരും. പല വൻകിട കമ്ബനികളും നിക്ഷേപസാധ്യതകള്‍ തേടി ഇതിനകം സംസ്ഥാനത്ത് എത്തി. വിഴിഞ്ഞം കേന്ദ്രീകരിച്ച്‌ പുതിയ ടൗണ്‍ഷിപ്പ് ഉയരും. ഇത് സംസ്ഥാനത്തിന്റെ സാമ്ബത്തികമേഖലയില്‍ വൻ പുരോഗതിയുണ്ടാക്കും. തിരുവനന്തപുരത്തും കന്യാകുമാരിയിലും ഭക്ഷ്യസംസ്‌കരണം, വ്യവസായശാലകള്‍ തുടങ്ങിയ തുറമുഖ അധിഷ്ഠിത വ്യവസായങ്ങള്‍ വരും.

തുറമുഖത്തിന് അനുബന്ധമായി ക്രെയിൻ സര്‍വീസ് സെന്ററുകള്‍, കണ്ടെയ്നര്‍ സ്റ്റോറേജുകള്‍, റഫ്രിജറേറ്റര്‍ പോയിന്റ്സ്, ഇലക്‌ട്രോണിക്സ് സ്ഥാപനങ്ങള്‍, ഫുഡ് പ്രോസസിങ് യൂണിറ്റുകള്‍ എന്നിവ രൂപപ്പെടും.

തുറമുഖത്തോട് അനുബന്ധിച്ച്‌ റിന്യൂവബള്‍ എനര്‍ജി പാര്‍ക്ക് സ്ഥാപിക്കുന്നതിനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. തിരമാല, സൗരോര്‍ജം, കാറ്റ്, ജൈവമാലിന്യം തുടങ്ങിയ വിവിധ സ്രോതസ്സുകളെ പുനരുപയോഗിക്കാവുന്ന വൈദ്യുതി ഉല്‍പ്പാദനത്തിനായി വിനിയോഗിക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

40 വര്‍ഷത്തേക്കാണ് തുറമുഖം നടത്തിപ്പ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് (എവിപിപിഎല്‍) ലഭിക്കുക. 15-ാം വര്‍ഷംമുതല്‍ മൊത്തം വരുമാനത്തിന്റെ ഒരു ശതമാനം തുക ലഭിക്കും. ഓരോ വര്‍ഷവും ഒരുശതമാനംവീതം വര്‍ധിക്കും.