
സ്വന്തം ലേഖകൻ
കോട്ടയം: ഇടതുപക്ഷ ഗവൺമെന്റിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ചിറക്കടവ് മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്ര നടത്തി. ചിറക്കടവ് മണ്ണംപ്ലാവ് ജംഗ്ഷനിൽ ആരംഭിച്ച പദയാത്രയിൽ കനത്ത മഴയിലും നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ പങ്കെടുത്തു. പൊൻകുന്നം ടൗണിൽ സമാപിച്ച പദയാത്രയുടെ സമാപന സമ്മേളനം ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ചിറക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജയകുമാർ കുറിഞ്ഞിയിൽ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം തോമസ് കല്ലാടൻ മുഖ്യപ്രഭാഷണം നടത്തി .അഡ്വ: പി സതീഷ് ചന്ദ്രൻ നായർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ: പി ജിരാജ്, ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് കോട്ടയം ജില്ല വൈസ് പ്രസിഡണ്ട് പി എം , സെക്രട്ടറി പി പി ഇസ്മായിൽ യുഡിഎഫ് മണ്ഡലം കൺവീനറിൽ ലാജി തോമസ് , ചിറക്കടവ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് അഡ്വ: അഭിലാഷ് ചന്ദ്രൻ ,ടി കെ ബാബുരാജ് തകിടിയൽ ആർഎസ്പി സംസ്ഥാന സമിതി അംഗം മുണ്ടക്കയം സോമൻ തുടങ്ങിയവർ സംസാരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


