മഴക്കെടുതി; തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വെളളക്കെട്ട്; 11 ക്യാമ്പുകൾ തുറന്നു; മരുത്തൂരില്‍ ഹൈവേയ്ക്ക് കുറുകേ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

തിരിവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തലസ്ഥാന നഗരിയില്‍ വിവിധയിടങ്ങളില്‍ വെളളം കയറി. പട്ടം കോസ്മോ ഹോസ്പിറ്റലിന് എതിര്‍വശത്തും കഴക്കൂട്ടത്തും നിരവധി വീടുകളില്‍ വെള്ളം കയറി.

വെള്ളായണിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പതിനഞ്ചോളം കുടുംബങ്ങളെ അവിടേക്ക് മാറ്റി പാർപ്പിച്ചു. കനത്ത മഴയിലാണ് രൂക്ഷമായ വെള്ളക്കെട്ടുണ്ടായതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. വേളി പൊഴി മുറിച്ചെങ്കിലും പക്ഷെ ഫലമുണ്ടായില്ല. വെള്ളം കടലിലേക്ക് ഒഴുകിയാല്‍ വെള്ളക്കെട്ട് താഴും. ഇതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം നഗരത്തില്‍ മൊത്തം 11 ക്യാമ്പുകള്‍ ഇതുവരെ തുറന്നു. നെയ്യാറ്റിന്‍കര റെയില്‍വെ സ്റ്റേഷനു സമീപത്തുള്ള വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കൂടാതെ കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ കാനറ വാട്ടര്‍ ടാങ്കിന്‌സമീപം കാനറ ശ്മശാനത്തിലേക്കുള്ള റോഡില്‍ കുന്ന് ഇടിഞ്ഞു വീണ് ഗതാഗതം തടസപ്പെടുകയും ചെയ്തു.

അതുപോലെ പഴയ കുന്നുമ്മേല്‍ വണ്ടന്നൂര്‍ വാര്‍ഡിലെ പല പ്രദേശങ്ങളിലും വെള്ളം കയറിയി. മരുത്തൂരില്‍ ഹൈവേയ്ക്ക് കുറുകേ മരം വീണ് ഗതാഗതം തടസ്സപെട്ടതായും റിപ്പോര്‍ട്ടുണ്ട്.