
സ്വന്തം ലേഖിക
ന്യൂഡൽഹി: ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നുള്ള നാലാമത്തെ വിമാനവും ഡല്‍ഹിയിലെത്തി. രാവിലെ 7.50 ഓടെയാണ് 274 പേരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെത്തിയത്.
ഇതില്‍ പതിനെട്ട് പേര് മലയാളികളാണെന്നാണ് റിപ്പോര്‍ട്ട്. വിമാനത്താവളത്തില്‍ നിന്നുള്ള ഇവരുടെ ചിത്രങ്ങള്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര് എക്സില്‍ പങ്കുവച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇസ്രയേലിലെ ബെൻ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സമയം രാത്രി 11.45നാണ് വിമാനം പുറപ്പെട്ടത്. 197 ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം പ്രാദേശിക സമയം വൈകുന്നേരം 5.40 ഓടെ പുറപ്പെട്ടിരുന്നു. ഇവരെ കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍ ആണ് സ്വീകരിച്ചത്.
സൗജന്യമായാണ് എല്ലാവരെയും നാട്ടിലെത്തിച്ചത്. ഓപ്പറേഷൻ അജയ് ദൗത്യത്തിന്റെ ഭാഗമായി ഇസ്രയേലില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ രജിസ്റ്റര്‍ ചെയ്ത മറ്റുള്ളവരെ തുടര്‍ന്നുള്ള വിമാനങ്ങളില്‍ നാട്ടിലെത്തിക്കും. ഇസ്രയേലില്‍ നിന്ന് എത്തുന്ന മലയാളികളെ സഹായിക്കാൻ ഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. ഇന്നലെ മുപ്പത്തിമൂന്ന് മലയാളികൾ രാജ്യത്തെത്തിയിരുന്നു.



