
സ്വന്തം ലേഖിക
കോട്ടയം: അമ്മയെ ചിരവയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി ഔട്ട്പോസ്റ്റ് പാറശ്ശേരി വീട്ടില്‍ പി.ആര്‍. രാജേഷിനെ (34)ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തി പ്രതി മധ്യവയസ്‌കയായ അമ്മയുമായി വാക്കേറ്റമുണ്ടാവുകയും അടുക്കളയിലിരുന്ന ചിരവയ്ക്ക് ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരാതി ലഭിച്ചതിനെ തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


