സബ് ട്രഷറി വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു; സി.പി.എം ലോക്കല്‍ കമ്മിറ്റി മെമ്പര്‍ക്കെതിരെ കേസ്

Spread the love

കൊല്ലം: സബ് ട്രഷറി ഓഫീസറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സി.പി.എം ലോക്കല്‍ കമ്മിറ്റി മെമ്പര്‍ക്കെതിരെ കേസ്.

video
play-sharp-fill

കരുനാഗപ്പള്ളി വെസ്റ്റ് ലോക്കല്‍ കമ്മിറ്റി മെമ്പര്‍ ഹാഷിമിനെതിരെയാണ് സര്‍ക്കാര്‍ ജീവനക്കാരി പരാതി നല്‍കിയിരിക്കുന്നത്.
ബില്ല് മാറാനെത്തിയ ഹാഷിം വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.

സെപ്റ്റംബര്‍ 15നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഹാഷിമിന്റെ അമ്മയുടെ പേരിലുള്ള ബില്ല് മാറുന്നതിനായാണ് കരുനാഗപ്പള്ളി സബ് ട്രഷറി ഓഫീസില്‍ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബില്‍ മാറണമെങ്കില്‍ മാതാവ് നേരിട്ട് എത്തുകയോ അനുമതിപത്രം നല്‍കുകയോ വേണമെന്ന് ട്രഷറി ഉദ്യോഗസ്ഥ പറഞ്ഞു. ഇതാണ് പ്രശ്നങ്ങളുടെ തുടക്കം. ക്ഷുഭിതനായി ഉദ്യോഗസ്ഥയോട് തര്‍ക്കിച്ച ഹാഷിം വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നാണു പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്.

ഭീഷണി മുഴക്കിയതായുംപരാതിയുണ്ട്. ഹാഷിമിനെതിരെ ട്രഷറി ഓഫിസര്‍ കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കി. വിവരമറിഞ്ഞ പ്രതി കേസ് ഒതുക്കിത്തീര്‍ക്കാൻ നീക്കം നടത്തുന്നതായും പരാതിയുണ്ട്.

ഹാഷിമിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. സര്‍ക്കാര്‍ ജീവനക്കാരിയുടെ പരാതി കിട്ടിയിട്ടും പൊലീസ് കേസെടുക്കാൻ വൈകിയതിനെതിരെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.