നവകേരള ബഹുജന സദസ്: കാഞ്ഞിരപ്പള്ളിയിൽ വിപുലമായ സംഘാടകസമിതിയായി; സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം നിർവഹിച്ചു

Spread the love

കോട്ടയം: നാടിന്റെ പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കാനും വികസനപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ജനങ്ങളുടെ പരാതികൾക്ക് അടിയന്തരപരിഹാരം കാണാനുമുള്ള വേദിയായി മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തുന്ന നവകേരളം ബഹുജന സദസ് മാറുമെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു.

video
play-sharp-fill

ഡിസംബർ 12ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന കാഞ്ഞിരപ്പള്ളി നിയമസഭമണ്ഡലം ബഹുജന സദസിന്റെ സംഘാടക സമിതി രൂപീകരണ യോഗം ചിറക്കടവ് മഹാന്മാഗാന്ധി ടൗൺഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗീരീഷ് കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ഹേമലത പ്രേംസാഗർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. സി.ആർ. ശ്രീകുമാർ( ചിറക്കടവ്), കെ.ആർ തങ്കപ്പൻ(കാഞ്ഞിരപ്പള്ളി), വി.പി. റെജി (വാഴൂർ), പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ ഒ.പി.എ. സലാം, ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) കെ. ഗീത, ഡിവൈ.എസ്.പി: എൻ. അനിൽകുമാർ, തഹസിൽദാർ ബെന്നി സെബാസ്റ്റ്യൻ, വാഴൂർ ബി.ഡി.ഒ: പി.എൻ. സുജിത്ത്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എ.വി. റസൽ, എം.എ. ഷാജി, വി.ജി. ലാൽ, ഗിരീഷ് എസ്. നായർ, മോഹൻ ചേന്നംകുളം, ഷമീം അഹമ്മദ്, എം.സി. താഹ, ഷമീർ ഷാ, ഷാജി നെല്ലേപ്പറമ്പിൽ, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ചെയർമാനായും ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) കെ. ഗീത കൺവീനറായും വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.