സൂക്ഷിച്ചോ… ഇല്ലെങ്കിൽ എഐ ക്യാമറയില്‍ കുടുങ്ങും…! എംപി – എംഎല്‍എമാരുടെ നിയമലംഘനങ്ങളുടെ കണക്ക് പുറത്ത്; വിഐപി വാഹനങ്ങള്‍ക്കും പിടിവീണു

Spread the love

കൊച്ചി: സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താനായുള്ള എ ഐ ക്യാമറ പരിഷ്കരണം വന്നശേഷമുള്ള കണക്കുകള്‍ വിവരിച്ച്‌ ഗതാഗത മന്ത്രി ആന്‍റണി രാജു രംഗത്ത്.

video
play-sharp-fill

2023 ജൂണ്‍ 5 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള വിവരങ്ങളാണ് ഗതാഗത മന്ത്രി പങ്കുവച്ചത്. എ ഐ ക്യാമറകള്‍ വഴി വി ഐ പി വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങളും പിടികൂടിയെന്ന് മന്ത്രി വിവരിച്ചു.

എം പി , എം എല്‍ എ എന്നിവരുടെ നിയമ ലംഘനങ്ങള്‍ 56 തവണയാണ് കണ്ടെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സംസ്ഥാനത്ത് അറുപത്തിരണ്ട് ലക്ഷത്തോളം നിയമ ലംഘനങ്ങളാണ് ഇക്കാലയളവില്‍ കണ്ടെത്തിയത്. കൃത്യമായി പറഞ്ഞാല്‍ 6267853 നിയമ ലംഘനങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്.

എ ഐ ക്യാമറ വന്നതിനുശേഷം ഗതാഗത നിയമ ലംഘനങ്ങള്‍ കുറഞ്ഞെന്നും മന്ത്രി വിവരിച്ചു.