പുല്ല് ചെത്താൻ പോയപ്പോൾ പറമ്പിൽ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു; ഇടുക്കിയില്‍ അച്ഛനും മക്കൾക്കും ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൊടുപുഴ: പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇടുക്കി കൊച്ചറയിലാണ് സംഭവം നടന്നത്.

ചെമ്പകശേരിൽ കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പുല്ല് ചെത്താൻ പോയപ്പോൾ പറമ്പിൽ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്നും ഇവർക്ക് ഷോക്കേൽക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂവരുടേയും മൃതദേഹങ്ങൾ കൊച്ചറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.