
കോട്ടയം: ലെൻസ്ഫെഡ് ഏറ്റുമാനൂർ ഏരിയ സമ്മേളനം നടന്നു.
ഏരിയ പ്രസിഡന്റ് ജയ്സൺ റ്റി സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ഹോട്ടൽ നാഷണൽ പാർക്ക് റസിഡൻസിയിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ചു.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തിൽ ഏറ്റുമാനൂർ മുൻസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് ഡയറക്ടറി പ്രകാശനവും ലെൻസ് ഫെഡ് മുൻ സംസ്ഥാന സെക്രട്ടറി
സനിൽകുമാർ പി.എം മുഖ്യപ്രഭാഷണവും ഏറ്റുമാനൂർ മുൻസിപ്പാലിറ്റി പ്രതിപക്ഷ നേതാവ്
ശ്രീ ഇ.എസ് ബിജു ആശംസകൾ അർപ്പിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏരിയ സെക്രട്ടറി വി ആർ അനിൽ കുമാർ സ്വാഗതവും ട്രഷറർ രതീഷ് ബി.ആർ നന്ദിയും പറഞ്ഞ യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് സന്തോഷ് കുമാർ ജില്ലാ സെക്രട്ടറി
അനിൽകുമാർ കെ കെ, സംസ്ഥാന ജോ. സെക്രട്ടറി പ്രദീപ് കുമാർ ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എൻ പ്രദീപ് കുമാർ , ബി വിജയകുമാർ ജില്ലാ ട്രഷറർ റ്റി.സി. ബൈജു ,ജില്ലാ വൈസ് പ്രസിഡൻ്റ് റോയി എം എം ജില്ലാ സമിതി അംഗങ്ങളായ തോമസുകുട്ടി, സജി സെബാസ്റ്റ്യൻ, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
2023 – 25 കാലത്തെ ഏരിയ ഭാരവാഹികളായി പ്രസിഡന്റ് ജയ്സൺ റ്റി സെബാസ്റ്റ്യൻ, സെക്രട്ടറി രതീഷ് ബി.ആർ , ട്രഷറർ സന്ധ്യ പ്രദീപ് എന്നിവരെ തെരഞ്ഞെടുത്തു.



