
ഒന്നിച്ച് മദ്യപിക്കുന്നതിടെ പണത്തെ ചൊല്ലി വാക്ക് തര്‍ക്കം; അടിയേറ്റ് വീണതോടെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി; ജയൻ വധക്കേസിലെ രണ്ട് പ്രതികളെയും വെറുതെവിട്ടു
നീലേശ്വരം: ജയൻ വധക്കേസില്‍ രണ്ട് പ്രതികളെയും ജില്ല അഡീഷനല്‍ സെഷന്‍സ് മൂന്ന് കോടതി ജഡ്ജി ഉണ്ണികൃഷ്ണന്‍ വെറുതെവിട്ടു.
ബസ് സ്റ്റാൻഡിന് സമീപത്തെ ബാര്‍ബര്‍ ഷോപ്പുടമ നീലേശ്വരം മൂന്നാംകുറ്റിയിലെ പത്മനാഭന്‍റെ മകന്‍ ജയൻ വധക്കേസിലാണ് രണ്ട് പ്രതികളെയും വെറുതെവിട്ടത്. നീലേശ്വരം പൂവാലംകൈയിലെ കെ.എം. പ്രകാശന്‍ (43), പൂവാലംകൈ കാനക്കരയിലെ കെ. സുധീഷ് (34) എന്നിവരെയാണ് കോടതി കുറ്റക്കാരല്ലെന്നു കണ്ട് വെറുതെ വിട്ടത്.
ജയനും പ്രതികളും ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനിടയിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. 2013 ജൂണ്‍ 16ന് രാത്രി 11ഓടെയാണ് ജയന്‍ കൊല്ലപ്പെട്ടത്. പ്രതികള്‍ക്കുവേണ്ടി അഡ്വ. സി.കെ. ശ്രീധരന്‍ ഹാജരായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനാണ് കൊല്ലപ്പെട്ട ജയൻ. ഒന്നാംപ്രതിയായ പ്രകാശനും ജയനും തമ്മില്‍ പണമിടപാടുണ്ടായിരുന്നു.
പ്രകാശന്‍ ജയന് നല്‍കാനുണ്ടായിരുന്ന പണം മദ്യപിക്കുന്നതിനിടെ ആവശ്യപ്പെട്ടു.
ഇതേചൊല്ലിയാണ് ജയനും പ്രകാശനും വാക്കുതര്‍ക്കമുണ്ടായത്. ഇതിനുശേഷം കൂടെ മദ്യപിച്ചവര്‍ പിരിഞ്ഞുപോയെങ്കിലും ജയന്‍ വീടിനടുത്തുള്ള ഓല ഷെഡില്‍ തന്നെ കിടന്നുറങ്ങുകയായിരുന്നു.
രാത്രി ഏറെ വൈകിയശേഷം ജയന്‍ കിടക്കുന്ന ഷെഡിലേക്ക് തിരിച്ചുവന്ന പ്രകാശനും സുധീഷും ഉറങ്ങിക്കിടക്കുകയായിരുന്ന ജയനെ പിടിച്ചെഴുന്നേല്‍പിക്കുകയും പണം ചോദിച്ചതിനെ ചൊല്ലി മര്‍ദിക്കുകയും ഇരുമ്ബുവടികൊണ്ട് തലക്കടിച്ച് വീഴ്ത്തുകയുമായിരുന്നു. അടിയേറ്റ് വീണ ജയനെ പ്രതികള്‍ താങ്ങിയെടുത്ത് മൂന്നാംകുറ്റിയിലെ ചൈനാക്ലേക്ക് സമീപത്തെ തോട്ടില്‍ കൊണ്ടുപോയി വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.