video
play-sharp-fill

ആര്‍ദ്രം ആരോഗ്യം’പരിപാടി: ആദ്യ ദിവസം സന്ദർശിച്ചത് ഒൻപത് ആശുപത്രികളില്‍; വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി ഒട്ടേറെക്കാര്യങ്ങള്‍ക്ക് പരിഹാരം

ആര്‍ദ്രം ആരോഗ്യം’പരിപാടി: ആദ്യ ദിവസം സന്ദർശിച്ചത് ഒൻപത് ആശുപത്രികളില്‍; വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി ഒട്ടേറെക്കാര്യങ്ങള്‍ക്ക് പരിഹാരം

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം: ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദ്യദിനം കോട്ടയം, എറണാകുളം ജില്ലകളിലായി ഒമ്പതു താലൂക്ക്-ജില്ലാ-ജനറല്‍ ആശുപത്രികളിൽ സന്ദര്‍ശനം നടത്തി.

എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ, പിറവം, കോട്ടയം ജില്ലയിലെ കുറവിലങ്ങാട്, പാല, കാഞ്ഞിരപ്പള്ളി, പാമ്പാടി, ചങ്ങനാശേരി, കോട്ടയം എന്നീ ആശുപത്രികള്‍ സന്ദര്‍ശിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും സന്ദര്‍ശിക്കുന്നത്. അതത് ജില്ലകളിലെ എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്ദര്‍ശനത്തില്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി നേരിട്ട് വിലയിരുത്തുകയും പോരായ്മകള്‍ പരിഹരിക്കാൻ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി. ജനപ്രതിനിധികള്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ജീവനക്കാര്‍, രോഗികള്‍, പൊതുജനങ്ങള്‍ എന്നിവരോട് മന്ത്രി വിവരങ്ങളും അഭിപ്രായവും ആരാഞ്ഞു. ആശുപത്രികളിലെ വാര്‍ഡുകള്‍, ലാബുകള്‍, നിര്‍മാണം നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.

ആശുപത്രിയിലെ വാര്‍ഡുകളിലും സന്ദര്‍ശനം നടത്തിയ മന്ത്രി രോഗികളുടെ രോഗവിവരങ്ങളും ചികിത്സാ വിവരങ്ങളും ചോദിച്ചറിഞ്ഞു. ആശുപത്രികളുടെ സന്ദര്‍ശനത്തിന് ശേഷം കോട്ടയം കളക്ടറേറ്റില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. ജില്ലയിലെ ആശുപത്രികളില്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ യോഗം ചര്‍ച്ച ചെയ്തു.

ആശുപത്രികളിലെ നിര്‍മാണത്തിന് തടസമാകുന്ന വിഷയങ്ങള്‍ പ്രത്യേകം ചര്‍ച്ച ചെയ്ത് പരിഹാരം നിര്‍ദേശിച്ചു. ആര്‍ദ്രം മാനദണ്ഡങ്ങള്‍ പ്രകാരമുള്ള സേവനങ്ങള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി, മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ തുടങ്ങിയവ അവലോകന യോഗത്തിൽ ചർച്ച ചെയ്തു.