പോക്സോ കേസില്‍ സ്കൂള്‍ പ്രിൻസിപ്പല്‍ അറസ്റ്റില്‍; ചൈല്‍ഡ് ലൈൻ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Spread the love

 

സ്വന്തം ലേഖിക

പാലക്കാട്: പോക്സോ കേസില്‍ സ്കൂള്‍ പ്രിൻസിപ്പല്‍ അറസ്റ്റില്‍. ചൈല്‍ഡ് ലൈൻ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പല്‍ പ്രദീപ് കുമാര്‍ വി.വിയെ പാലക്കാട് മങ്കര പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂള്‍ അസംബ്ലിയില്‍ ബോധം നഷ്ടപ്പെട്ട പ്ലസ് വൺ വിദ്യാര്‍ഥിനിയെ സ്റ്റാഫ് റൂമില്‍ ഇരുത്തിയപ്പോള്‍ പ്രിൻസിപ്പല്‍ മോശമായി പെരുമാറിയെന്നാണ് പരാതി. തുടര്‍ന്ന് വിദ്യാര്‍ഥിനി കാര്യം വീട്ടിലറിയിക്കുകയും വീട്ടുകാര്‍ വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൈല്‍ഡ് ലൈൻ പരാതി പൊലീസിന് കൈമാറുകയും
തിങ്കളാഴ്ച രാത്രി പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും ചെയ്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യും. അതേസമയം പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് പ്രതി നല്‍കിയ മൊഴി.