
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾക്ക് ഇനി ആധാർ മതി. 21 സേവനങ്ങൾക്ക് വയസ്, മേൽവിലാസം എന്നിവ തെളിയിക്കാനുള്ള അടിസ്ഥാന രേഖയായി ആധാർ കാർഡിനെ അംഗീകരിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
ഈ സേവനങ്ങൾക്ക് ഇനി മറ്റു രേഖകൾ അപ്ലോഡ് ചെയ്യേണ്ടതില്ല. കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരമാണ് തീരുമാനം. ഇതു നടപ്പാക്കുന്നതിന്റെ ഭാഗമായി സോഫ്റ്റ്വെയറിൽ മാറ്റം വരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹനത്തിന്റെ ഉടമസ്ഥത കൈമാറൽ, ആർസി ബുക്കിലെ മേൽവിലാസം മാറ്റൽ, ഹൈപ്പോത്തിക്കേഷൻ റദ്ദാക്കൽ, പെർമിറ്റ് പുതുക്കൽ അടക്കമുള്ള സേവനങ്ങൾക്കാണ് ബാധകം.