
സ്വന്തം ലേഖിക
ജെറുസലേം: ഇസ്രായേലില്‍ പരിക്കേറ്റ മലയാളി നഴ്സ് ഷീജാ ആനന്ദ് അപകടനില തരണം ചെയ്തു. കൈക്കും കാലിനും വയറിനും പരിക്കേറ്റ കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി ഷീജയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം ഷീജ മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് ഷീജക്ക് റോക്കറ്റാക്രമണത്തില്‍ പരിക്കേറ്റത്. ശസ്ത്രക്രിയക്ക് ശേഷം ഷീജയെ കൂടുതല്‍ പരിചരണത്തിനായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇസ്രായേലില്‍ കുടുങ്ങിയ 27 ഇന്ത്യക്കാര്‍ ഈജിപ്ത് അതിര്‍ത്തി കടന്നു. മേഘാലയയില്‍ നിന്നുള്ള തീര്‍ഥാടക സംഘമാണ് ഇവര്‍. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയാണ് ഇക്കാര്യം അറിയിച്ചത്.