
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയത്ത് പൊൻ പള്ളി പാലത്തിനു സമീപം തോട്ടിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ ബൈക്ക് കണ്ടെത്തി.

പാറമ്പുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇന്നലെ മോഷണം പോയ ബൈക്കാണ് പൊൻപള്ളി തോട്ടിൽ നിന്നും ഇന്ന് രാവിലെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തോട്ടിൽ ബൈക്ക് കിടക്കുന്നത് കണ്ട് നാട്ടുകാർ ഫയർഫോഴ്സ് അധികൃതരെ വിവരം അറിയിച്ച് ഇവർ എത്തി ബൈക്ക് തോട്ടിൽ നിന്നും പുറത്തെടുത്തു.

രാത്രിയിൽ മോഷണം പോയ ബൈക്ക് എങ്ങനെയാണ് പൊൻപള്ളി തോട്ടിൽ വന്നതെന്ന് അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.
തോട്ടിൽ മറ്റെന്തെങ്കിലും അസ്വാഭാവികമായി ഉണ്ടോ എന്നറിയാനുള്ള തിരച്ചിലും ഫയർഫോഴ്സ് നടത്തുന്നുണ്ട്.



