
പാലാ: ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പില്‍ രണ്ടാംദിനത്തിലും ഈരാറ്റപേട്ട വിദ്യാഭ്യാസ ജില്ല കുതിപ്പ് തുടരുന്നു.
30 സ്വര്‍ണ്ണവും 23 വെള്ളിയും 23 വെങ്കലവും നേടി ആകെ 284 പോയിന്റാണുള്ളത്. 19 സ്വര്‍ണ്ണവും 18 വെള്ളിയും 6 വെങ്കലവും ഉള്‍പ്പെടെ 177 പോയിന്റുമായി പാലാ വിദ്യാഭ്യാസ ജില്ലയാണ് രണ്ടാമത്.
9 സ്വര്‍ണ്ണവും 15 വെള്ളിയും 10 വെങ്കലവുമായി 110 പോയിന്റോടെ കാഞ്ഞിരപ്പള്ളി മൂന്നാമതും. സ്‌കൂള്‍ തലത്തില്‍ 19 സ്വര്‍ണ്ണവും 19 വെള്ളിയും 22 വെങ്കലും നേടി പൂഞ്ഞാര്‍ എസ്.എം.വി.എച്ച്.എസ്.എസ് ആണ് 174 പോയിന്റുമായി ഒന്നാം സ്ഥാനത്ത് കുതിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
11 സ്വര്‍ണ്ണവും 10 വെള്ളിയും 4 വെങ്കലുമായി 89 പോയിന്റോടെ പാലാ സെന്റ് തോമസ് എച്ച്.എസ്.എസ് രണ്ടാമാതും, 3 സ്വര്‍ണ്ണവും 5 വെള്ളിയും 1 വെങ്കലവുമായി 31 പോയിന്റോടെ പാലാ സെന്റ് മേരീസ് ഗേള്‍സ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമാണ്.
ഇതുവരെ 4 റെക്കാഡുകളാണ് പിറന്നത്. ജൂനിയര്‍ ബോയ്സ് ഹൈജമ്ബില്‍ ജെ.ജെ.എം. എച്ച്.എസ്.എസിന്റെ ജുവല്‍ തോമസും, ജൂനിയര്‍ 400 ല്‍ പാലാ സെന്റ് തോമസിന്റെ മുഹമ്മദ് സ്വാലിഹും, സീനിയര്‍ 400 ല്‍ വിഷ്ണു അജിയും, ജൂനിയര്‍ പോള്‍ വാട്ടില്‍ മിലൻ സാബുവും റെക്കോഡിട്ടു.
മേള ഇന്ന് സമാപിക്കും. സമാപന സമ്മേളനം ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും.