വാടക വീടിനുള്ളിൽ ഭാര്യയും ഭർത്താവും മരിച്ചനിലയിൽ, മൃതദേഹങ്ങൾക്ക് 3 ദിവസത്തെ പഴക്കം ; ദുർഗന്ധം ശ്രദ്ധയിൽപെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്

Spread the love

സ്വന്തം ലേഖകൻ 

പാലക്കാട്: മുളയങ്കാവിൽ വാടക വീട്ടില്‍ ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. മുളയങ്കാവ് താഴത്തെ പുരയ്ക്കൽ ഷാജി (45), ഭാര്യ സുചിത്ര (35) എന്നവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

നാലു വർഷമായി ഇരുവരും വാടക വീട്ടിലാണ് താമസം. ഷാജിയെ തൂങ്ങി മരിച്ച നിലയിലും സുചിത്രയെ തറയില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് നാലോടെ ദുർഗന്ധം ശ്രദ്ധയിൽപെട്ട പരിസരവാസികളാണ് സംഭവം അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് കൊപ്പം പൊലീസ് എത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടം നടപടികള്‍ക്കുശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നു പൊലീസ് പറഞ്ഞു.