
സ്വന്തം ലേഖിക
ആലപ്പുഴ: ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച തൈലം വില്പ്പനക്കാരൻ പിടിയില്‍.
യുവതിയുടെ വൈകല്യം തിരുമി ഭേദമാക്കാമെന്ന് പറഞ്ഞാണ് പീഡനം.
കായംകുളം പെരിങ്ങാല കൊക്കാതറയില്‍ വീട്ടില്‍ അബ്ദുല്‍ നിയസാണ് (48) പ്രതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ കുറത്തികാട് പൊലീസാണ് ആണ് അറസ്റ്റ് ചെയ്തത്
കുറത്തികാടുള്ള ഭിന്ന ശേഷിക്കാരിയായ യുവതിയെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസമാണ് തിരുമ്മി വൈകല്യം മാറ്റി കൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് സമീപിച്ചത്.
തിരുമ്മല്‍ ചികിത്സ നടത്തുന്നതിനിടയില്‍ പലതവണ പീഡിപ്പിക്കുകയും ചെയ്തു. പ്രതി തിരുമ്മല്‍ പഠിച്ചിട്ടില്ലായെന്നും, തൈലം കച്ചവടം നടത്തിയിരുന്ന സമയം ആളുകള്‍ക്ക് തൈലം പുരട്ടികൊടുത്തുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിനു ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കൊല്ലം പത്തനാപുരത്ത് വെച്ച് കുറത്തികാട് പോലീസ് പിടികൂടുകയായിരുന്നു. ഇൻസ്പെക്ടര്‍ പി.കെ മോഹിത്ത്, എ.എസ്. ഐ രജീന്ദ്രദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാജിമോൻ, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് അബ്ദുല്‍ നിയാസിനെ അറസ്റ്റ് ചെയ്തത്. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.