കേരളത്തിലും റെയ്ഡ്; ന്യൂസ് ക്ലിക്ക് മുൻജീവനക്കാരിയുടെ പത്തനംതിട്ടയിലെ വീട്ടിലും പരിശോധനയ്ക്കെത്തി ഡൽഹി പൊലീസ്; മൊബൈല്‍ ഫോണും ലാപ്ടോപും പിടിച്ചെടുത്തു

Spread the love

പത്തനംതിട്ട: ന്യൂസ് ക്ലിക്കിനെതിരായ കേസില്‍ കേരളത്തിലും പരിശോധന നടത്തി ഡൽഹി പൊലീസ്.

video
play-sharp-fill

ന്യൂസ് ക്ലിക്ക് മുൻജീവനക്കാരിയായ പത്തനംതിട്ട കൊടുമണ്‍ സ്വദേശി അനുഷ പോളിന്റെ വീട്ടിലാണ് ഡൽഹി പൊലീസ് പരിശോധനക്കെത്തിയത്.

മൊബൈല്‍ ഫോണും ലാപ്ടോപും പൊലീസ് പിടിച്ചെടുത്തു. സംസ്ഥാന പൊലീസില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച്‌, മുൻ വീഡിയോഗ്രാഫറാണ് അനുഷ പോള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത കാലത്താണ് ഇവര്‍ പത്തനംതിട്ടയില്‍ എത്തിയത്. ഇവരുടെ മൊഴിയെടുത്തതിന് ശേഷം ഡൽഹി പൊലീസ് മൊബൈല്‍ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു.