ആനത്തലവട്ടം ആനന്ദന് വികാര നിര്‍ഭര യാത്രയയപ്പ്; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കാരിച്ചു; മുദ്രാവാക്യം വിളിച്ചും അഭിവാദ്യം അര്‍പ്പിച്ചും ഒരു നോക്ക് കാണാനെത്തിയത് നിരവധി പേർ

Spread the love

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് വികാര നിര്‍ഭര യാത്രയയപ്പ്.

video
play-sharp-fill

മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെ ശാന്തി കവാടത്തിലായിരുന്നു സംസ്കാരം.

ജന്മനാട്ടിലും പതിറ്റാണ്ടുകള്‍ നീണ്ട കര്‍മ്മമേഖലയായിരുന്ന എകെജി സെന്ററിലും അന്ത്യാഭിവാദ്യം അര്‍പ്പിക്കാൻ നിരവധി പേരെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുദ്രാവാക്യം വിളിച്ച്‌ അഭിവാദ്യം അര്‍പ്പിച്ചാണ് സഖാക്കളും സഹപ്രവര്‍ത്തകരും ആനത്തലവട്ടം ആനന്ദനെ യാത്രയാക്കിയത്. അവസാന വിശ്രമം ശാന്തിക വാടത്തില്‍ മതിയെന്ന ആനത്തലവട്ടത്തിന്‍റെ ആഗ്രഹം കണക്കിലെടുത്തായിരുന്നു ക്രമീകരണങ്ങളത്രയും.

പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും അടക്കം സംസ്ഥാനത്തേയും ജില്ലയിലേയും മുതിര്‍ന്ന നേതാക്കള്‍ അന്ത്യയാത്രയെ അനുഗമിച്ചിരുന്നു.