എച്ച്‌.എസ്. പ്രണോയിക്ക് വെങ്കലം; 1982-ന് ശേഷം ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ താരം

Spread the love

സ്വന്തം ലേഖിക

ചാങ്ചൗ: 2023 ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി ഇന്ത്യയുടെ എച്ച്‌.എസ്.പ്രണോയ്.

സെമിയില്‍ ചൈനയുടെ ലി ഷിഫെങ്ങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് (16-21, 9-21) പരാജയപ്പെട്ടതോടെ പ്രണോയിയുടെ നേട്ടം വെങ്കലത്തിലൊതുങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1982-ല്‍ സെയ്ദ് മോദിക്കു ശേഷം ഏഷ്യൻ ഗെയിംസ് പുരുഷ സിംഗിള്‍സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ഇതോടെ പ്രണോയ് സ്വന്തമാക്കി.

നേരത്തേ അമ്പെയ്ത്തില്‍ വനിതകളുടെ റിക്കര്‍വ് ഇനത്തിലും ഇന്ത്യ വെങ്കലം സ്വന്തമാക്കി. വിയറ്റ്നാമിനെ പരാജയപ്പെടുത്തിയാണ് അങ്കിത ഭഗത്, സിമ്രൻജീത് കൗര്‍, ഭജൻ കൗര്‍ സഖ്യം വെങ്കലം നേടിയത്.

ഇതോടെ ഗെയിംസ് അവസാനിക്കാൻ മൂന്നുനാള്‍കൂടി ശേഷിക്കെ ഇന്ത്യയുടെ സമ്ബാദ്യം 88 മെഡലായി. 21 സ്വര്‍ണവും 32 വെള്ളിയും 35 വെങ്കലവും.