
സ്വന്തം ലേഖിക
കോട്ടയം: അനധികൃതമായി മദ്യവില്പന നടത്തിയതിന് ഒരാളെ കോട്ടയം എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസറായ ആനന്ദരാജ്. ബി യുടെ നേതൃത്വത്തിൽ ഉള്ള സംഘം അറസ്റ്റ് ചെയ്തു.
കോട്ടയം അയ്മനം ഒളശ്ശ കരയിൽ വട്ടുകളത്തിൽ വീട്ടിൽ മോഹനൻ വി. എൻ മകൻ മോബിൻ വി എം (36/23) ആണ് അറസ്റ്റിൽ ആയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാപകമായി മദ്യവില്പന നടത്തി വന്നിരുന്ന ഇയാൾ നാളുകളായി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇയാളിൽ നിന്നും 5.500 ലിറ്റർ വിദേശ മദ്യവും, ഹോണ്ട ആക്ടീവ സ്കൂട്ടറും മദ്യം വിറ്റ വകയിൽ ലഭിച്ച 1200/- രൂപയും പിടിച്ചെടുത്തു.
തുടർന്ന് പ്രതിയെയും, തൊണ്ടി സാധനങ്ങളും, ഏറ്റുമാനൂർ എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. പാർട്ടിയിൽ പ്രിവന്റീവ് ഓഫിസർമാരായ സന്തോഷ്‌കുമാർ ബി, ബാലചന്ദ്രൻ.എ. പി, ഡ്രൈവർ കെ എൻ അനസ് എന്നിവർ പങ്കെടുത്തു.