
സ്വന്തം ലേഖിക
കോട്ടയം: കുമരകത്തു നിന്ന് കേരളാ ക്രിക്കറ്റ് ടീമിലേക്ക് രണ്ട് താരങ്ങൾ.
ഈ മാസം 12 മുതൽ 20 വരെ രാജ്കോട്ടിൽ നടക്കുന്ന വിനു മങ്കാട് ലിമിറ്റഡ് ഓവർ ക്രിക്കറ്റ് ടൂർണമെന്റിൽ കുമരകത്തെ രണ്ട് പ്രതിഭകൾ കേരളാ ടീമിനായി കളിക്കും. 19 വയസ്സിൽ താഴെയുള്ള താരങ്ങൾ പങ്കെടുക്കുന്ന ഏകദിന മത്സരത്തിന്റെ 15 അംഗ കേരള ടീമിലേക്കാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദിത്യ ബൈജു, ആദി അഭിലാഷ് എന്നിവരാണ് കേരള ടീമിൽ ഇടം നേടിയ മിടുക്കന്മാർ. കുമരകം വാർഡ് – 4 ജ്യോതിർ ഭവനിൽ ബൈജു – സ്മിത ദമ്പതികളുടെ മകനാണ് ആദിത്യ ബൈജു. പ്ലസ് വൺ വിദ്യാർഥിയാണ്. സഹോദരി ഡോ. ഐശ്വര്യ ബൈജു.
കുമരകം വാർഡ് -14 പത്തിൽ അഭിലാഷ് – ദീപ (മുൻ പഞ്ചായത്ത് അംഗം) ദമ്പതികളുടെ മകനാണ് ആദി അഭിലാഷ്. പ്ലസ് ടൂ വിദ്യാർഥിയാണ്. സഹോദരൻ ആദിൽ.
പരിശീലനത്തിന് മികച്ച ഒരു സ്റ്റേഡിയം പോലുമില്ലാത്ത കുമരകത്തു നിന്നും പരിമിതികൾക്കുള്ളിൽ നിന്നും രണ്ട് പ്രതിഭകൾ കേരള ടീമിൽ ഇടം നേടി എന്നത് പ്രസക്തമാണ്. ആദിത്യൻ്റെയും, ആദിയുടെയും പ്രയത്നവും രക്ഷകർത്താക്കളുടയും പരിശീലകരുടെയും പിന്തുണയും ഈ വിജയത്തിൻ്റെ മുഖ്യ കാരണങ്ങൾ ആണെന്നതും പ്രശംസനീയമാണ്.