
സ്വന്തം ലേഖിക
മാള: മാള പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യാശ്രമം.
ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ പൊലീസ് വിളിച്ചു വരുത്തിയപ്പോഴാണ് നാല്‍പത്തിമൂന്നുകാരന്റെ കടുംകൈ. ഇയാളെ ഉടൻ ആശുപത്രിയില്‍ എത്തിച്ച് രക്ഷിച്ചെങ്കിലും പൊലീസ് മറ്റൊരു വെട്ടിലായിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുഴൂര്‍ സൗത്ത് താണിശേരി തേക്കിനിയത് വിനോദ് ആണ് മാള പൊലീസ് സ്റ്റേഷനില്‍ വച്ച് വിഷം കഴിച്ചത്. ഇന്നലെ മദ്യപിച്ചെത്തിയ വിനോദ് അതിക്രൂരമായി മര്‍ദ്ദിച്ചെന്ന ഭാര്യ സിജിയുടെ പരാതിയിലാണ് ഇരുവരേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. വൈകിട്ട് ആറരയോടെ കാര്യങ്ങള്‍ ചോദിച്ചറിയിയുന്നതിനിടെ, വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെയാണ് വിനോദ് കൈവശം സൂക്ഷിച്ചിരുന്ന വിഷം എടുത്ത് കഴിച്ചത്.
പൊലീസുകാര്‍ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കൃത്യ സമയത്ത് ചികിത്സ കിട്ടിയ വിനോദ് അപകട നില തരണം ചെയ്തു.
എന്നാല്‍ ആശുപത്രിയില്‍ നല്‍കാൻ തന്റെ കയ്യില്‍ പണമില്ലെന്നാണ് ഭാര്യ പറയുന്നത്. ഹോസ്പിറ്റലില്‍ എത്തിച്ച പൊലീസുകാരോട് പണമടയ്ക്കാൻ പറഞ്ഞപ്പോള്‍ വിസമ്മതിച്ചെന്നും സിജി പറയുന്നു.