
സ്വന്തം ലേഖകൻ
കൊല്ലം: പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തില്‍ വീണ്ടും 101 കുപ്പി വിദേശമദ്യം കാണിക്ക അര്‍പ്പിച്ച് ഭക്തൻ. വിവിധ ബ്രാൻഡുകളിലുള്ള വലിയ കുപ്പി മദ്യമാണ് ഭക്തൻ കാണിക്കയര്‍പ്പിച്ചത്. ഭക്തനില്‍ നിന്ന് കാണിക്കയായി ഏറ്റെടുത്ത മദ്യം ഭരണ സമിതി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് സൗജന്യമായി വിതരണം ചെയ്യും.
ദക്ഷിണ കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമാണ് പുകള്‍പെറ്റ പോരുവഴി മലനട ദുര്യോധന ക്ഷേത്രം. ആചാരാനുഷ്ഠാനങ്ങളില്‍ തികഞ്ഞ വ്യത്യസ്തത പുലര്‍ത്തുന്ന ക്ഷേത്രം ആണിത്. ദ്രാവിഡാചാരമാണ് ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നത്. കള്ള്, മുറുക്കാൻ, കോഴി തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉദ്ദിഷ്ടകാര്യ ഫലസിദ്ദിക്കായി മലയപ്പുപ്പന് മുന്നില്‍ കള്ള് വഴിപാട് നടത്തുന്നത് ശ്രേഷ്ഠമായി കരുതുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഭക്തൻ 101 കുപ്പി വിദേശമദ്യം കലശമായി സമര്‍പ്പിച്ചത്. ചെറുതും വലുതുമായ കുപ്പികളില്‍ വിവിധ ബ്രാന്റുകളിലുള്ള മദ്യമാണ് സമര്‍പ്പിച്ചത്.