ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി സരസ്വതി സദാശിവം അടക്കമുള്ള പ്രശസ്തരുടെ നീണ്ടനിര

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പൊങ്കാലയുടെ പുണ്യം നേടാന്‍ ഇത്തവണയും പ്രശസ്തരുടെ നീണ്ട നിരയുണ്ടായിരുന്നു. നാലു വര്‍ഷമായി മുടങ്ങാതെ പൊങ്കാലക്കെത്തുന്ന സരസ്വതി സദാശിവം മുതല്‍ പതിറ്റാണ്ടുകളായി പൊങ്കാലയെക്കത്തുന്ന നടി ചിപ്പി വരെ ഇക്കൂട്ടത്തില്‍പെടുന്നു. നവംബറില്‍ ഗവര്‍ണര്‍ പി.സദാശിവത്തിന്റെ കാലാവധി അവസാനിക്കുമെങ്കിലും ഇനിയും പൊങ്കാലയെക്കത്തണമെന്നാണ് സരസ്വതി സദാശിവത്തിന്റെ ആഗ്രഹം

ഡി ജി പി ലോക് നാഥ് ബഹ്‌റയുടെ ഭാര്യ മധുമിത ബഹ്‌റ പൊലീസ് ആസ്ഥാനത്തിനു മുന്നിലാണ് പൊങ്കാലയിട്ടത്. ഓരോ വര്‍ഷം കഴിയുന്തോറും ആറ്റുകാലമ്മയോടുള്ള ഭക്തി ഏറി വരുന്നതായി നടി ചിപ്പി പറഞ്ഞു. ഐ.എ.എസ് ഉദ്യോഗസ്ഥര്‍, സീരിയല്‍ താരങ്ങള്‍ എന്നിവരും ആറ്റുകാലമ്മയുടെ പുണ്യം തേടി പൊങ്കാലയര്‍പ്പിക്കാനെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group