മോഹൻലാല്‍ – പൃഥ്വിരാജ് ആരാധകരുടെ കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ട് ‘എമ്പുരാൻ’ വരുന്നു; സിനിമയുടെ മോഹൻലാല്‍ – പൃഥ്വിരാജ് ആരാധകരുടെ കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ട് ‘എമ്പുരാൻ’ വരുന്നു; സിനിമയുടെ ചിത്രീകരണത്തിന് ഡല്‍ഹിയില്‍ തുടക്കമിട്ടു; സന്തോഷം പങ്കുവെച്ച് മോഹൻലാല്‍; ആശംസകള്‍ അറിയിച്ച് ആരാധകരും ഡല്‍ഹിയില്‍ തുടക്കമിട്ടു; സന്തോഷം പങ്കുവെച്ച് മോഹൻലാല്‍; ആശംസകള്‍ അറിയിച്ച് ആരാധകരും

Spread the love

സ്വന്തം ലേഖകൻ 

മോഹൻലാല്‍ – പൃഥ്വിരാജ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്ബുരാൻ. സിനിമയുടെ ചിത്രീകരണം ഡല്‍ഹിയില്‍ ആരംഭിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ മോഹൻലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മോഹൻലാല്‍, പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്ബാവൂര്‍, സുപ്രിയ മേനോൻ അടക്കമുള്ളവര്‍ വിളക്കിന് തിരികൊളുത്തുന്ന ചിത്രങ്ങളാണ് മോഹൻലാല്‍ പങ്കുവച്ചിരിക്കുന്നത്. ലൂസിഫറില്‍ റോബ് എന്ന വേഷത്തിലെത്തിയ അലക്സ് ഒ നെല്ലും പൂജയ്‌ക്കെത്തിയിരുന്നു. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന എമ്ബുരാനില്‍ തമിഴിലെ പ്രശസ്ത നിര്‍മ്മാണ കമ്ബനിയായ ലൈക്ക പ്രൊഡക്ഷൻസ് നിര്‍മ്മാണ പങ്കാളിയാണ്. ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ എത്തും. മുരളി ഗോപി ആണ് രചന.

ചരിത്ര വിജയം നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്ബുരാൻ. ഡല്‍ഹിയിലെ ഒരു ദിവസത്തെ ചിത്രീകരണത്തിനുശേഷം ലഡാക്കിലേക്ക് ഷിഫ്ട് ചെയ്യും. വിദേശ രാജ്യങ്ങളിലും സിനിമയുടെ ചിത്രീകരണമുണ്ടാകും.

കേരളത്തിലുണ്ടാകുമോയെന്ന് വ്യക്തമല്ല. റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. പൃഥ്വിരാജിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് എമ്ബുരാന്റെ ചിത്രീകരണം ആരംഭിക്കാൻ വൈകിയത്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങി വൻ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.