
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പേരൂര്‍ക്കട എസ്‌എപി ക്യാമ്പില്‍ ആത്മഹത്യ ശ്രമം നടത്തി പോലീസുകാരൻ. വെഞ്ഞാറമൂട് സ്വദേശി അമലാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.
കൈ ഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യാ ശ്രമം. മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ ശ്രമമെന്നാണ് ആരോപണം. സഹപ്രവര്‍ത്തകരാണ് അമലിനെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ പോലീസ് ഡ്രൈവറെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. കളമശ്ശേരി എ.ആര്‍ ക്യാമ്ബിലെ ഡ്രൈവര്‍ സിപിഒ ജോബി ദാസിനെ ആയിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.
കടുത്ത മാനസിക സമ്മര്‍ദ്ദവും സഹപ്രവര്‍ത്തകരില്‍ നിന്നുള്ള ഉപദ്രവവുമാണ് ജോബി ദാസിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആത്മഹത്യാകുറിപ്പില്‍ നിന്നും ലഭിച്ച സൂചന. തന്‍റെ മരണത്തിന് കാരണക്കാരായ പോലീസുകാരുടെ പേരുകളും ആത്മഹത്യാ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.