
സുഹൃത്തായ വക്കീലിന്റെ കഴുത്തിന് കുത്തിപ്പിടിച്ചത് ചോദ്യം ചെയ്തതിലെ വൈരാഗ്യം; കോടതി വളപ്പിൽ അഭിഭാഷകനെ രണ്ടംഗ സംഘം തലയ്ക്ക് കമ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു; തലക്ക് സ്റ്റിച്ച് ; സംഭവത്തിൽ അഭിഭാഷകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നെടുമങ്ങാട് കോടതി വളപ്പിൽ അഭിഭാഷകനെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനായ അഡ്വ. പ്രകാശിനെ (41) യാണ് രണ്ടംഗ സംഘം അക്രമിച്ചത്. പ്രകാശൻ്റെ തലയ്ക്ക് കമ്പി കൊണ്ട് അടിച്ച അടിയിൽ രണ്ട് സ്റ്റിച്ച് ഉണ്ട്. പ്രകാശിന്റെ സുഹൃത്തും അഭിഭാഷകനുമായ അഡ്വ. സജീബിൻ്റെ കക്ഷിയായ ഷാജഹാനും സുഹൃത്തും ചേർന്നാണ് ആക്രമണം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കോടതി വരാന്തയിൽ വച്ച് സജീബ് വക്കീലിനെ കക്ഷിയായ ഷാജഹാൻ കഴുത്തിന് കുത്തി പിടിക്കുന്നത് കണ്ട പ്രകാശ് ഇത് ചോദ്യം ചെയ്തിരുന്നു. ഇതിൻ്റെ വൈരാഗ്യമാണ് പ്രകാശിന് നേരെയുള്ള ആക്രമണത്തിന് കാരണം എന്ന് പൊലീസ് എഫ് ഐ ആറിൽ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതി ക്യാൻ്റീൻ സമീപത്ത് എത്തിയ പ്രകാശിനെയും സജീബിനെയും ഷാജഹാൻ ആക്രമിക്കുകയായിരുന്നു. തുടർന്ന് പരിക്ക് പറ്റിയ പ്രകാശിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അഭിഭാഷകർ നെടുമങ്ങാട് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. അഭിഭാഷകനെ കമ്പികൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ രണ്ട് പേരെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.