video
play-sharp-fill

‘സ്വദേശ്’ താരം ഗായത്രി ജോഷി കാറപകടത്തില്‍പ്പെട്ടു; രണ്ടു പേര്‍ക്ക് ദാരൂണാന്ത്യം ; സാഡീനിയയിലെ സൂപ്പര്‍ കാര്‍ ടൂറിനിടയിലാണ് അപകടം

‘സ്വദേശ്’ താരം ഗായത്രി ജോഷി കാറപകടത്തില്‍പ്പെട്ടു; രണ്ടു പേര്‍ക്ക് ദാരൂണാന്ത്യം ; സാഡീനിയയിലെ സൂപ്പര്‍ കാര്‍ ടൂറിനിടയിലാണ് അപകടം

Spread the love

സ്വന്തം ലേഖകൻ

സ്വദേശ് എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെ പ്രശസ്തയായ നടി ഗായത്രി ജോഷിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ഗായത്രിയും ഭര്‍ത്താവ് വികാസ് ഒബ്റോയിയും ഇറ്റലിയിലെ സാഡീനിയയില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു.

സാഡീനിയയിലെ സൂപ്പര്‍ കാര്‍ ടൂറിനിടയിലാണ് സംഭവം. ഗായത്രിയുടെ ലംബോര്‍ഗിനി ഒരു ഫെരാരിയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് അത് ക്രാംപര്‍ വാനിലിടിക്കുകയും മറ്റൊരു കാര്‍ തലകീഴായി മറിയുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെരാരിയ്ക്ക് തീപിടിച്ചുവെന്നാണ് വിവരം. സ്വിറ്റ്സര്‍ലാന്റില്‍ നിന്നുള്ള മെലിസ ക്രൗട്ട്ലി, മാര്‍കസ് ക്രൗട്ട്ലി ദമ്ബതികളാണ് മരിച്ചത്.

ഗായത്രിയും ഭര്‍ത്താവും മാനേജരുമാണ് ലംബോര്‍ഗിനിയില്‍ യാത്ര ചെയ്തിരുന്നത്. മൂവരും സുരക്ഷിതരാണെന്നാണ് വിവരം. കാറപകടത്തില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.