ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും; പ്രതിക്കെതിരെ ചുമത്തിയിക്കുന്നത് 16 കുറ്റങ്ങൾ

Spread the love

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും.

കൊലപാതകം നടന്ന് രണ്ട് മാസം പൂര്‍ത്തിയാകുമ്പോഴാണ് വിചാരണ തുടങ്ങുന്നത്. 14 ദിവസം നീണ്ടുനില്‍ക്കുന്ന വിചാരണയാണ് നടക്കുക.

16 കുറ്റങ്ങളാണ് പ്രതി അസഫാഖ് ആലത്തിനെതിരെ ചുമത്തിയിട്ടുള്ളത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതി അസഫാഖ് ആലത്തിനെതിരെ ചുമത്തിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ച്ചയായി 14 ദിവസം നീണ്ടുനില്‍ക്കുന്ന വിചാരണയില്‍ പ്രധാന സാക്ഷികളെ പ്രോസിക്യൂഷനും പ്രതിഭാഗവും വിസ്തരിക്കും.

മജിസ്ട്രേറ്റിന് മുൻപില്‍ പ്രതിയുടെ തിരിച്ചറിയല്‍ പരേഡിനെത്തിയ സാക്ഷികളെ വിസ്തരിക്കില്ല. സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടാത്ത ഡോ. ദീപയെ അധികമായി വിസ്തരിക്കും. 99 സാക്ഷികളുള്ള കേസില്‍ ആദ്യ സാക്ഷിയായി പെണ്‍കുട്ടിയുടെ അമ്മയെയും അച്ഛനേയുമാണ് വിസ്തരിക്കുക.