
മലദ്വാരത്തിലും അടിവസ്ത്രത്തില്‍ പ്രത്യേക അറയിലാക്കിയും കടത്താൻ ശ്രമിച്ചത് 55 ലക്ഷത്തിന്റെ സ്വര്‍ണം; നെടുമ്പാശേരിയില്‍ രണ്ട് സ്ത്രീകൾ കസ്റ്റംസിൻ്റെ പിടിയിൽ
നെടുമ്പാശേരി: മലദ്വാരത്തിനകത്തും പെറ്റിക്കോട്ടിനുള്ളില്‍ പ്രത്യേക അറയിലാക്കിയും സ്വര്‍ണം കൊണ്ടു വന്ന രണ്ട് സ്ത്രീകള്‍ നെടുമ്പാശേരിയില്‍ കസ്റ്റംസിന്റെ പിടിയിലായി.
തൃശൂര്‍ സ്വദേശിനി റംലത്ത്, മലപ്പുറം സ്വദേശിനി ഉമൈബ എന്നിവരാണ് പിടിയിലായത്.
ദുബൈയില്‍ നിന്നും വന്ന റംലത്ത് മലദ്വാരത്തിനകത്താണ് 55 ലക്ഷം രൂപ വില വരുന്ന 1266 ഗ്രാം സ്വര്‍ണം നാല് ഗുളികകളുടെ രൂപത്തിലാക്കി ഒളിപ്പിച്ചത്.
അബുദാബിയില്‍ നിന്നും വന്ന ഉമൈബ ധരിച്ചിരുന്ന പെറ്റിക്കോട്ടില്‍ പ്രത്യേക അറയുണ്ടാക്കി അതിനകത്ത് പേസ്റ്റ് രൂപത്തിലാക്കി 763 ഗ്രാം സ്വര്‍ണം ഒളിപ്പിച്ച ശേഷം തിരിച്ചറിയാൻ കഴിയാത്ത വിധം തുന്നിച്ചേര്‍ക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കൂടാതെ 80 ഗ്രാം സ്വര്‍ണാഭരണവും പിടിച്ചെടുത്തു
കയ്യില്‍ കാര്യമായി ലഗേജുകളില്ലാതെ ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇവര്‍ ഇടയ്ക്കിടെ കൈകള്‍ ദേഹത്തേക്ക് തൊടുന്നത് ഇവരെ നിരീക്ഷിച്ച കസ്റ്റംസുദ്യോഗസ്ഥയ്ക്ക് സംശയത്തിനിടയാക്കി.
തുടര്‍ന്ന് ദേഹപരിശോധന നടത്തുകയായിരുന്നു.