
സ്വന്തം ലേഖിക
തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസും കൊടകര കുഴല്‍പ്പണക്കേസും തമ്മില്‍ ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര.
കൊടകര കുഴല്‍പ്പണക്കേസിലെ അന്വേഷണം യഥാര്‍ത്ഥ പ്രതികളിലേക്ക് പോയില്ല. കാരണം പ്രതികളുടെ ഫണ്ടിൻ്റെ സ്രോതസ്സ് കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കാണ്. ഈ ബാങ്ക് കേന്ദ്രീകരിച്ചു കൊണ്ട് വലിയ രീതിയിലുള്ള വായ്പ കൊള്ള നടന്നിട്ടുണ്ട്. അതില്‍ സതീശ് കുമാറിന് പങ്കുണ്ടെന്നും അനില്‍ അക്കര പറഞ്ഞു.
സിപിഎമ്മിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയാണ് അനില്‍ അക്കര ആരോപണം കടുപ്പിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊടകര, കരുവന്നൂര്‍ കേസുകള്‍ തമ്മില്‍ ബന്ധമുണ്ട്. കൊടകര കുഴല്‍പ്പണ കേസിലെ രണ്ടു പ്രതികള്‍ക്ക് സി.പി.എം നേതാക്കള്‍ വായ്പ നല്‍കി. കുട്ടനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നാണ് ഇവര്‍ക്ക് വായ്പ നല്‍കിയത്. വായ്പ ഇടപാട് നടത്തിയത് സതീഷ് കുമാറാണ്. ഒന്നേകാല്‍ കോടി രൂപ കൊടകര കുഴല്‍പ്പണ കേസിലെ പ്രതികളായ വെള്ളാങ്കല്ലൂര്‍ സ്വദേശികളായ രഞ്‌ജിത്തും ഭാര്യ ദീപ്തിയ്ക്കുമാണ് വായ്പയായി നല്‍കിയത്.
വെള്ളാങ്കല്ലൂര്‍ സ്വദേശികള്‍ക്ക് എങ്ങനെ കുട്ടനെല്ലൂര്‍ സഹകരണ ബാങ്ക് വായ്പ കൊടുത്തുവെന്നതാണ് സംശയിക്കേണ്ടത്. ബാങ്കിന്റെ പരിധിയ്ക്ക് പുറത്താണ് ഈ വായ്പയെന്നും അനില്‍ അക്കര പറഞ്ഞു.
കരുവന്നൂരിലെ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റദ്ദാക്കാൻ നീക്കം നടക്കുന്നതായും അനില്‍ അക്കര ആരോപിച്ചു.
കരുവന്നൂര്‍ കേസ് ഇല്ലാതാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. നിക്ഷേപകര്‍ക്ക് തുക മടക്കി നല്‍കുക, പ്രതികള്‍ തട്ടിയ സ്വത്ത് പിടിച്ചെടുക്കുക, ഇത് രണ്ടും ചെയ്താല്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റദ്ദാകും. ഇതിന്റെ അടിസ്ഥാനത്തില്‍ ഇ.ഡിയുടെ കേസ് പിന്നെ നിലനില്‍ക്കില്ലെന്നും നിയമോപദേശം കിട്ടിയതായും അനില്‍ അക്കര ആരോപിക്കുന്നു.



