video
play-sharp-fill

 താര പരിവേഷമോ, മേക്കപ്പോ ഒന്നുമില്ലാതെ അമ്പലത്തില്‍ തൂണിന് സമീപം ഇരുന്നു രജനികാന്ത്!!; യാചകനാണെന്ന് തെറ്റിദ്ധരിച്ചു ഭിക്ഷ നൽകി യുവതി; യുവതി കൊടുത്ത രൂപ പുഞ്ചിരിച്ച്‌ കൊണ്ട് സ്വീകരിച്ച് രജനികാന്ത്

 താര പരിവേഷമോ, മേക്കപ്പോ ഒന്നുമില്ലാതെ അമ്പലത്തില്‍ തൂണിന് സമീപം ഇരുന്നു രജനികാന്ത്!!; യാചകനാണെന്ന് തെറ്റിദ്ധരിച്ചു ഭിക്ഷ നൽകി യുവതി; യുവതി കൊടുത്ത രൂപ പുഞ്ചിരിച്ച്‌ കൊണ്ട് സ്വീകരിച്ച് രജനികാന്ത്

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ: കണ്ടക്ടറില്‍ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പര്‍ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി വാണിരുന്ന തമിഴ് സിനിമാ മേഖലയില്‍ ഇങ്ങനെ ഒരു സ്ഥാനം നേടി എടുക്കുക എന്നത് അത്ര എളുപ്പമായ കാര്യമല്ല.

എന്നാല്‍ തന്നെയും തന്റെ നിശ്ചയദാര്‍ണ്ഡ്യവും കഴിവും കൊണ്ട് രജനികാന്ത് എന്ന നടൻ പടുത്തുയര്‍ത്തത് തമിഴ് സിനിമയില്‍ സ്വന്തമായൊരു സാമ്രാജ്യം ആയിരുന്നു. ഒപ്പം വന്നവരും പിന്നാലെ വന്നവരും ന്യുജനറേഷനും വന്നെങ്കിലും തമിഴകത്തിന് സൂപ്പര്‍സ്റ്റാര്‍ എന്നാല്‍ രജികാന്ത് തന്നെ. അതുകൊണ്ട് തന്നെ അവര്‍ ഒന്നടങ്കം രജനിയെ വിളിച്ചു, ‘തലൈവര്‍’.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ക്രീനില്‍ എത്തുന്ന ആളല്ല സ്ക്രീനിന് പുറത്തെ രജനികാന്ത്. മേക്കപ്പോ ആര്‍ഭാടകരമായ ജീവിതമോ നയിക്കാൻ ഇഷ്ടപ്പെടാത്ത അദ്ദേഹത്തിന് എല്ലാ സിനിമയുടെയും റിലീസിന് മുന്നോടിയായി ഒരു യാത്രയുണ്ട്. ആത്മീയ യാത്രയാണ് അത്.

പലപ്പോഴും ഹിമാലയത്തിലേക്ക് ആകും ആ യാത്ര. തന്റെ പുതിയ സിനിമ വിജയമായാലും പരാജയമായാലും രജനി അവിടെ ആകും സമയം ചെലവഴിക്കുക. ജയിലര്‍ എന്ന മെഗാ ഹിറ്റ് സിനിമയുടെ റിലീസിന് മുന്നോടിയായും രജനി ഹിമാലയത്തിലേക്ക് പോയിരുന്നു. ഇത്തരത്തിലുള്ള യാത്രയില്‍ അദ്ദേഹത്തെ ഭിക്ഷക്കാരനാണെന്ന് തെറ്റിദ്ധരിച്ച സംഭവം വരെ ഉണ്ടായി. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്

ഒരിക്കല്‍ താര പരിവേഷമോ, മേക്കപ്പോ ഒന്നുമില്ലാതെ ഒരു അമ്ബലത്തില്‍ തൂണിന് സമീപം ഇരിക്കുക ആയിരുന്നു രജനികാന്ത്. ഇത് രജനികാന്ത് ആണോ എന്ന് ആരാധകര്‍ക്ക് അടക്കം ഒന്നുകൂടി ചിലപ്പോള്‍ നോക്കേണ്ടി വരും. അങ്ങനെയിരിക്കുന്ന രജനികാന്തിനെ കണ്ടൊരു സ്ത്രീ യാചകനാണെന്ന് തെറ്റിദ്ധരിച്ചു. ഉടനെ രജനികാന്തിന്റെ അടുത്തെത്തിയ സ്ത്രീ അദ്ദേഹത്തിന് 10 രൂപ ഭിക്ഷയായി നല്‍കുകയും ചെയ്തു.

ആ പത്ത് രൂപ പുഞ്ചിരിച്ച്‌ കൊണ്ട് രജനികാന്ത് സ്വീകരിച്ചു. കുറച്ച്‌ സമയം കൂടി അവിടെ സമയം ചെലവഴിച്ച രജനികാന്ത് തന്റെ കാറിലേക്ക് പോയി. അപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം സ്ത്രീക്ക് മനസിലായത്. ആളെ തിരിച്ചറിഞ്ഞ അവര്‍ രജനികാന്തിന് അടുത്തേക്ക് പോയി മാപ്പ് പറയുകയും ചെയ്തു. അപ്പോഴും പുഞ്ചിരിച്ച്‌ കൊണ്ട് രജനി ആ സ്ത്രീയെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്. ഈ സംഭവത്തിന് സാക്ഷിയായ ഒരു യുവതിയാണ് സംഭവം പുറംലോകത്ത് അറിയിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ സംഭവത്തില്‍ തനിക്ക് ഒട്ടും പരിഭവം ഇല്ലെന്നാണ് അന്ന് രജനികാന്ത് പറഞ്ഞതെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൂപ്പര്‍ താരമാണെന്ന അഹങ്കാരം പാടില്ലെന്നും താന്‍ ചെറിയൊരു മനുഷ്യന്‍ മാത്രമാണെന്നും ഉള്ള തിരിച്ചറിവ് ദൈവം നല്‍കിയതാണെന്നും രജനികാന്ത് പറഞ്ഞു. ഇത്രയും വിനയത്തോടെ രജനികാന്തിന് മാത്രമെ സംസാരിക്കാൻ സാധിക്കൂ എന്നാണ് ദൃക്സാക്ഷിയായ യുവതി പറഞ്ഞത്. ‌