video
play-sharp-fill

നെടുങ്കണ്ടത്ത് നിയന്ത്രണം വിട്ട് ജീപ്പ് മറിഞ്ഞ് അപകടം; എട്ട് തോട്ടം തൊഴിലാളികള്‍ക്ക് പരിക്ക്

നെടുങ്കണ്ടത്ത് നിയന്ത്രണം വിട്ട് ജീപ്പ് മറിഞ്ഞ് അപകടം; എട്ട് തോട്ടം തൊഴിലാളികള്‍ക്ക് പരിക്ക്

Spread the love

ഇടുക്കി: നെടുങ്കണ്ടത്ത് ജീപ്പ് മറിഞ്ഞ് എട്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു.

ഇടുക്കി രാമക്കല്‍മേട് സ്വദേശികളാണ് ഇവര്‍.
ഇന്ന് വൈകിട്ട് നാലരയോടെ നെടുങ്കണ്ടം പുഷ്പകണ്ടത്താണ് അപകടം ഉണ്ടായത്.

ഏലത്തോട്ടത്തില്‍ ജോലി കഴിഞ്ഞ് ജീപ്പില്‍ മടങ്ങി വരുമ്ബോഴായിരുന്നു അപകടം. റോഡിലൂടെ വരുന്നതിനിടയില്‍ ജീപ്പ് പെട്ടെന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീപ്പ് റോഡില്‍ തന്നെയാണ് മറിഞ്ഞുവീണത് അപകട സാധ്യത കുറച്ചു. നിയന്ത്രണം വിട്ട ജീപ്പ് തോട്ടത്തിലേക്ക് പോകാത്തതിനാല്‍ തന്നെ വലിയ അപകടമാണ് ഒഴിവായത്.

അപകടം നടന്നയുടനെ തന്നെ ജീപ്പിലുണ്ടായിരുന്ന തൊഴിലാളികളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ജീപ്പ് നിയന്ത്രണം വിട്ട് മറിയാനുണ്ടായ കാരണം വ്യക്തമല്ല.