video
play-sharp-fill

കരുതി ഉറച്ച് എക്സൈസ് ; ഗാന്ധി ജയന്തി ദിനത്തിലെ മദ്യവിൽപ്പന ; വേഷം മാറി എത്തിയ എക്സൈസ് സംഘത്തിന് ആളറിയാതെ മദ്യം നൽകി ; കോട്ടയം എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ ആനന്ദ് രാജ് ബിയുടെ നേതൃത്വത്തിലുള്ള സംഘം നാല് ലിറ്റർ വിദേശ മദ്യവുമായി യുവാവിനെ അറസ്റ്റ് ചെയ്തു

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം : കോട്ടയം എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ ആനന്ദ് രാജ് ബി യുടെ നേതൃത്വത്തിൽ വേഷം മാറി എത്തിയ സംഘത്തിന് ആളറിയാതെ മദ്യം നൽകി. പിന്നീട് എക്സൈസ് ജീപ്പിലെത്തി മഞ്ചാടിക്കരി പുത്തൻ പറമ്പിൽ ജൂബി മോൻ (42) നെ നാല് ലിറ്റർ വിദേശ മദ്യവുമായി അറസ്റ്റ് ചെയ്തു.

ഇയാൾ സ്വന്തം ആക്ടീവ സ്കൂട്ടറിൽ കറങ്ങി നടന്ന് കൈപ്പുഴ മുട്ട് ഭാഗങ്ങളിൽ മദ്യവില്പന നടത്തുന്നു എന്ന് നേരത്തേ എക്സൈസിന്പരാതി ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ വിദേശ മദ്യഷോപ്പുകളും , ബാറുകളുo അവധിയായതിനാൽ ഈ അവസരം മുതലാക്കിയാണ് കൂടിയ വിലയ്ക്ക് മദ്യവില്പന നടത്തിയിന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്നായിരുന്നു എക്സൈസിന്റെ ഓപ്പറേഷൻ . ഇയാളിൽ നിന്നും മദ്യം വിറ്റ വകയിൽ 1350/- രൂപയും പിടിച്ചെടുത്തു. റെയ്ഡിൽ കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ ആനന്ദ് രാജ് ബി, ബാലചന്ദ്രൻ എ പി , അജിത്ത്കുമാർ കെ എൻ എക്സൈസ് ഡ്രൈവർ അനസ് എന്നിവരും പങ്കെടുത്തു.