
സ്വന്തം ലേഖിക
കോട്ടയം: തിരുവാർപ്പിൽ ബസ്സുടമയെ മർദ്ദിച്ച കേസിൽ ഗാന്ധി ജയന്തി ദിവസ്സമായ ഇന്ന് പരാതിക്കാരനായ രാജ്മോഹൻ തിരുനക്കര പഴയ ബസ് സ്റ്റാൻ്റിനു മുന്നിൽ സത്യാഗ്രഹം ഇരുന്നു. രാവിലെ 10 മണിക്ക് തുടങ്ങിയ പ്രതിഷേതം ഗാന്ധിജിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പുഷ്പാർച്ചന അർപ്പിച്ചതിനു ശേഷമാണ് ആരംഭിച്ചത്.
ഇതെൻ്റെ പ്രതിഷേധമല്ല മറിച്ച് നിരാശ പ്രകടിപ്പിക്കുന്നതാണെന്നും വൈകിട്ട് അഞ്ചുമണിവരെ ഇത് തുടരുമെന്നും രാജ്മോഹൻ പറഞ്ഞു. സി.ഐ.ടി.യു നേതാവ് കെ ആർ അജയി മാപ്പുപറഞ്ഞ് കേസ് അവസാനിപ്പിച്ചതിന് എതിരെയാണ് രാജ്മോഹന്റെ ഉപവാസം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റേത് പ്രതിഷേധ സമരം അല്ലെന്നും ഹൃദയവേദനയോടെയാണ് രാഷ്ട്രപിതാവിന്റെ ജന്മദിനത്തിൽ ഉപവാസം ഇരിക്കുന്നതെന്നും രാജ്മോഹൻ വ്യക്തമാക്കി. നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലാത്ത സാഹചര്യത്തിൽ തന്റെ സങ്കടം സമൂഹത്തെ അറിയിക്കാനാണ് ഈ മാർഗ്ഗം തിരഞ്ഞെടുത്തത്. എത്രയും വേഗം സുപ്രീംകോടതിയെ സമീപിക്കുമെന്നും രാജ്മോഹൻ പറഞ്ഞു.