video
play-sharp-fill

തെലുങ്കാനയില്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഫാക്ടറിയ്‌ക്ക് തറക്കല്ലിട്ട് കിറ്റെക്സ് ; 250 ഏക്കർ വിസ്തൃതിയുള്ള സീതാരാംപൂർ ക്യാംപസിൽ 3.6 കിലോമീറ്റർ നീളമുള്ള ഫാക്ടറിക്ക് മറ്റു സൗകര്യങ്ങൾ ഉൾപ്പെടെ 4.5 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണം ; 2024 സെപ്റ്റംബറിൽ പൂർത്തിയാകും 

തെലുങ്കാനയില്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഫാക്ടറിയ്‌ക്ക് തറക്കല്ലിട്ട് കിറ്റെക്സ് ; 250 ഏക്കർ വിസ്തൃതിയുള്ള സീതാരാംപൂർ ക്യാംപസിൽ 3.6 കിലോമീറ്റർ നീളമുള്ള ഫാക്ടറിക്ക് മറ്റു സൗകര്യങ്ങൾ ഉൾപ്പെടെ 4.5 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണം ; 2024 സെപ്റ്റംബറിൽ പൂർത്തിയാകും 

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്നും രാഷ്‌ട്രീയപാര്‍ട്ടികളില്‍ നിന്നും ഉള്ള സമ്മര്‍ദ്ദവും സ്ഥലം എംഎല്‍എയുടെ വക പീഢനവും സഹിക്കാനാവാതെ കേരളം വിട്ട് തെലുങ്കാനയില്‍ പണം മുടക്കുന്ന കിറ്റെക്സ് പുതിയ കുതിപ്പിനൊരുങ്ങുന്നു. ഇക്കുറി ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ഫാക്ടറിയ്‌ക്കാണ് കിറ്റെക്സ് തെലുങ്കാനയില്‍ തറക്കല്ലിട്ടത്.

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ സീതാരാംപൂരിൽ 1.2 കിലോമീറ്റർ വീതം നീളമുള്ള മൂന്നു ഫാക്ടറിയും മൊത്തം 3.6 കിലോമീറ്റർ നീളമുള്ള ഫൈബർ ടു അപ്പാരൽ നിർമ്മാണ കേന്ദ്രവുമാണ് ഒരുങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ ഫാക്ടറി സമുച്ചയത്തിന് കഴിഞ്ഞ ദിവസം തറക്കല്ലിട്ടു. കുട്ടികളുടെ വസ്ത്രങ്ങളിൽ ലോകത്തിലെ രണ്ടാമത്തെ വലിയ നിർമ്മാതാക്കളാണ് കിറ്റെക്സ് ഗ്രൂപ്പ്. തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവു ആണ് ഏറെ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്ത് കിറ്റെക്സിനെ തെലുങ്കാനയിലേക്ക് എത്തിച്ചത്. കേരളം മടുത്ത കിറ്റെക്സ് ഉടമ സാബു ജേക്കബ്ബ് ഉടന്‍ രാമറാവു വെച്ചുനീട്ടിയ അവസരം സ്വീകരിക്കുകയായിരുന്നു.

അങ്ങിനെയാണ് കേരളത്തിൽ പ്രഖ്യാപിച്ച 3000 കോടിയുടെ നിക്ഷേപം സാബു ജേക്കബ്ബ് രാഷ്‌ട്രീയ കാരണങ്ങളാൽ തെലങ്കാനയിലേക്ക് പറിച്ചുനട്ടത്. ഈ അവസരത്തില്‍ ബിസിനസുകാരെ ആകര്‍ഷിക്കാന്‍ ഇന്‍വെസ്റ്റര്‍ മീറ്റ് നടത്തി കിറ്റെക്സിനെ വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചെയ്തത്.

250 ഏക്കർ വിസ്തൃതിയുള്ള സീതാരാംപൂർ ക്യാംപസിൽ 3.6 കിലോമീറ്റർ നീളമുള്ള ഫാക്ടറിക്ക് മറ്റു സൗകര്യങ്ങൾ ഉൾപ്പെടെ 4.5 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണം വരുമെന്ന് കിറ്റെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സാബു എം.ജേക്കബ് പറഞ്ഞു. 2024 സെപ്റ്റംബറിൽ പണി പൂർത്തിയാക്കുകയാണ് ലക്ഷ്യം.

‘തെലുങ്കാനയിലെ വാറങ്കലിലെയും സീതാറാംപൂരിലെയും ഫാക്ടറികളില്‍ രണ്ടു ഘട്ടങ്ങളായി ഏകദേശം അമ്പതിനായിരം തൊഴിലവസരങ്ങളാണ് നല്‍കുന്നത്. ഇതില്‍ 80 ശതമാനവും സ്ത്രീകള്‍ക്കാണ് തൊഴില്‍ ലഭ്യമാവുകയെന്ന് കിറ്റെക്സ് ഉടമ സാബു ജേക്കബ് പറഞ്ഞു. തെലുങ്കാന വ്യവസായമന്ത്രി രാമറാവു തന്നയാണ് തെലങ്കാനയിലെ സീതാരാംപൂരിൽ പുതിയ ഫാക്റ്ററിയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചത്.

ഇതിൽ 80 ശതമാനവും സ്ത്രീകൾക്കാണ് തൊഴിൽ ലഭ്യമാവുക. വാറങ്കലിലെ കാകതീയ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കില്‍ കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ച കിറ്റെക്‌സിന്റെ ആദ്യഘട്ട ഫാക്ടറി ഡിസംബറില്‍ പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകും.